ടൈപിസ്റ്റ് വിസ: ജോലി സെക്സ് ചാറ്റ്; ചൈനീസ് കമ്പനിയുടെ മറവില്‍ വ്യാപക തട്ടിപ്പ്; കുടുങ്ങിയവരില്‍ മലയാളികളും

ടൈപിസ്റ്റ് വിസ: ജോലി സെക്സ് ചാറ്റ്; ചൈനീസ് കമ്പനിയുടെ മറവില്‍ വ്യാപക തട്ടിപ്പ്; കുടുങ്ങിയവരില്‍ മലയാളികളും

കൊച്ചി: ടൈപിസ്റ്റ് വിസയുടെ പേരില്‍ കംബോഡിയയിലെ അന്താരാഷ്ട്ര സെക്സ് ചാറ്റ് റാക്കറ്റില്‍ കുടുക്കിയെന്ന പരാതിയുമായി മലയാളി യുവാക്കള്‍. പത്തനംതിട്ട, കോട്ടയം സ്വദേശികളായ ഏജന്റുമാരാണ് മലയാളി യുവാക്കളെ റാക്കറ്റില്‍ കുടുക്കിയത്. വിസ ടൈപിസ്റ്റ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ വാങ്ങിയാണ് ഇവരെ കംബോഡിയയിലേക്ക് അയയ്ക്കുന്നത്. എന്നാല്‍ അവിടെ വിദേശികളുമായി പെണ്‍കുട്ടികളുടെ പേരില്‍ സെക്സ് ചാറ്റ് ചെയ്യുകയാണ് ജോലിയെന്ന് രക്ഷപ്പെട്ട് വന്നവര്‍ പറയുന്നു.

കംബോഡിയയിലെ ചൈനീസ് കമ്പനിയുടെ നേതൃത്വത്തിലുള്ള ചൂതാട്ട കേന്ദ്രത്തിന്റെ മറവിലാണ് സെക്‌സ് ചാറ്റ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നതെന്ന് ഇവര്‍ വ്യക്തമാക്കുന്നു. ഇവിടെ എത്തുന്ന യുവാക്കള്‍ക്ക് പെണ്‍കുട്ടികളുടെ പേരിലുള്ള വ്യാജ പ്രൊഫൈല്‍ ഐ ഡി നല്‍കുകയും വിദേശികള്‍ അടക്കമുള്ളവരോട് സെക്‌സ് ചാറ്റ് ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്ന് രക്ഷപ്പെട്ടവര്‍ പറയുന്നു.

ചാറ്റ് ചെയ്ത് അവരെ വീഴ്ത്തുകയെന്നതാണ് തങ്ങള്‍ക്ക് കിട്ടിയ ജോലിയെന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ അന്‍ഷുല്‍ എന്ന യുവാവ് വ്യക്തമാക്കുന്നു. ചാറ്റ് ചെയ്ത് ഒരാള്‍ ഏറ്റവും കുറഞ്ഞത് 30 ഡോളറെങ്കിലും കമ്പനിക്ക് നേടിക്കൊടുക്കണം എന്ന ടാര്‍ഗറ്റ് വെച്ചതായും അന്‍ഷുല്‍ പറയുന്നു. വിസ ടൈപ്പിസ്റ്റ് ജോലിയാണ് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും സെക്സ് ചാറ്റ് ജോലി ചെയ്യാനാവില്ലെന്നും പറയുന്ന യുവാക്കളെ മുറിയില്‍ പൂട്ടിയിടുകയും ഭക്ഷണവും വെള്ളവും നിഷേധിക്കുകയും ചെയ്തുവെന്നും അന്‍ഷുല്‍ വെളിപ്പെടുത്തുന്നു.

കംബോഡിയ പൊലീസിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും അവിടെ നിന്നും രക്ഷപ്പെട്ട് പോരുകയായിരുന്നുവെന്നും അന്‍ഷുല്‍ പറഞ്ഞു. അന്‍ഷുലിന്റെ പരാതിയില്‍ ബിനാനിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.