യേശു ക്രിസ്തുവിന്റെ തിരുപ്പിറവിയെ അവഹേളിച്ച വസീം അല്‍ ഹിക്കാമിയ്‌ക്കെതിരെ കോടതി നിര്‍ദേശ പ്രകാരം പൊലീസ് കേസെടുത്തു

യേശു ക്രിസ്തുവിന്റെ തിരുപ്പിറവിയെ അവഹേളിച്ച വസീം അല്‍ ഹിക്കാമിയ്‌ക്കെതിരെ കോടതി നിര്‍ദേശ പ്രകാരം പൊലീസ് കേസെടുത്തു

യേശു ക്രിസ്തുവിനെ അവഹേളിക്കുകയും ക്രൈസ്തവ മത വിശ്വാസത്തെ വൃണപ്പെടുത്തുകയും ചെയ്ത വസീം അല്‍ ഹിക്കാമിക്ക് അര്‍ഹിക്കുന്ന ശിക്ഷ നേടിക്കൊടുക്കുന്നത് വരെ കേസുമായി മുന്‍പോട്ട് പോകുമെന്ന് അഡ്വ. അനൂപ് ആന്റണി.

കൊച്ചി: യേശു ക്രിസ്തുവിന്റെ തിരുപ്പിറവിയെ അവഹേളിച്ചും ക്രൈസ്തവ  മതവിശ്വാസത്തെ  വൃണപ്പെടുത്തിയും   പ്രഭാഷണം നടത്തിയ ഇസ്ലാമിക മത പ്രഭാഷകന്‍ വസീം അല്‍ ഹിക്കാമിയ്‌ക്കെതിരെ കോടതി നിര്‍ദേശ പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ബിജെപി നേതാവ് അഡ്വ. അനൂപ് ആന്റണിയുടെ പരാതി പ്രകാരം എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വസീം അല്‍ ഹിക്കാമിയ്‌ക്കെതിരെ കൊച്ചി സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കഴിഞ്ഞ ക്രിസ്തുമസിന്റെ തലേന്നാണ് ഹിക്കാമി വിവാദ പ്രാഭാഷണം നടത്തിയത്. ഇതിനെതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടും പൊലീസ് കേസെടുത്തിരുന്നില്ല. ക്രിസ്തുവിനെ അവഹേളിക്കുകയും ക്രൈസ്തവരുടെ വികാരത്തെ വൃണപ്പെടുത്തുകയും ചെയ്ത വസീം അല്‍ ഹിക്കാമിയുടെ പ്രസംഗത്തിനെതിരെ അഡ്വ. അനൂപ് ആന്റണി ഡിജിപിക്കും എറണാകുളം സൈബര്‍ സെല്ലിലും പരാതി നല്‍കിയിരുന്നു.

എന്നാല്‍ പൊലീസ് അനങ്ങാപ്പാറ നയം തുടര്‍ന്നതിനാല്‍ അദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ മുന്‍പില്‍ നേരിട്ട് ഹാജരായി പരാതി ബോധിപ്പിക്കുകയും വിഷയം അതീവ ഗൗരവമുള്ളതാണെന്ന് ബോധ്യപ്പെട്ട കോടതി നടപടിക്ക് നിര്‍ദേശിക്കുകയുമായിരുന്നു. അതിനു ശേഷമാണ് പൊലീസ് പ്രതിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായത്.

പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി ജോര്‍ജിന്റെ പ്രസംഗത്തിന്റെ പേരില്‍ ഉടനടി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനും വളരെ പെട്ടെന്ന് തന്നെ അറസ്റ്റ് ചെയ്യാനും തിടുക്കം കാണിച്ച പോലീസ് യേശു ക്രിസ്തുവിനെ അപമാനിച്ച വസീം അല്‍ ഹിക്കാമിക്കെതിരെ നടപടി എടുക്കാത്തതിനാല്‍ കോടതിയെ സമീപിക്കേണ്ടി വന്ന അവസ്ഥ കേരളത്തിലെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യമാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് അനൂപ് ആന്റണി പറഞ്ഞു.

എന്തു കൊണ്ടാണ് പി.സി ജോര്‍ജിനും വസീം അല്‍ ഹിക്കാമിക്കും ഇവിടെ ഇരട്ടനീതി നടപ്പിലാക്കുന്നതെന്നും യേശു ക്രിസ്തുവിനെ അവഹേളിച്ച ഹിക്കാമിക്കെതിരെ എന്തു കൊണ്ട് ഒരു ചെറുവിരല്‍ അനക്കാന്‍ കേരളത്തിലെ ഇടത്-വലത് മുന്നണികള്‍ ഇന്നേവരെ തയ്യാറാകാത്തതെന്നും അനൂപ് ചോദിച്ചു.

ക്രിസ്തുവിനെ അവഹേളിക്കുകയും ക്രൈസ്തവ മത വിശ്വാസത്തെ വൃണപ്പെടുത്തുകയും ചെയ്ത വസീം അല്‍ ഹിക്കാമിക്ക് അര്‍ഹിക്കുന്ന ശിക്ഷ നേടിക്കൊടുക്കുന്നത് വരെ കേസുമായി മുന്‍പോട്ട് പോകുമെന്നും അഡ്വ. അനൂപ് ആന്റണി വ്യക്തമാക്കി.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.