കൊച്ചി: ഗുഡ് സമാരിറ്റനെ തേടി കേരളാ പൊലീസ്. ഗുഡ് സമാരിറ്റന്‍ പുരസ്‌കാരത്തിന് ജനങ്ങള്‍ക്കും അപേക്ഷിക്കാന്‍ അവസരം ഒരുക്കുകയാണ് കേരളാ പൊലീസ്. എന്താണ് ഗുഡ് സമാരിറ്റനെന്നും എങ്ങനെയാണ് ഇതിനായി അപേക്ഷിക്കേണ്ടതെന്നും കേരളാ പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കുന്നുണ്ട്.
ഈ അവാര്‍ഡിലൂടെ ജീവന്‍ രക്ഷിക്കുന്ന ഓരോ തവണയും 5000 രൂപയും സര്‍ട്ടിഫിക്കറ്റും ലഭിക്കും.
റോഡ് അപകടം സംഭവിച്ച് കഴിഞ്ഞാല്‍ ഹോസ്പിറ്റല്‍ ചെലവുകളോ, കേസിന്റെ നൂലാമാലകളോ ഭയന്ന് പലരും അപകടം പറ്റിയ വ്യക്തിയെ ആശുപത്രിയിലെത്തിക്കാന്‍ വിമുഖത കാണിക്കാറുണ്ട്. ഇത്തരം തെറ്റായ പ്രവണത മാറാനുള്ള പൊലീസ് സേനയുടെ പുതിയ പദ്ധതിയാണ് ഗുഡ് സമാരിറ്റന്‍ പുരസ്‌കാരം.
എന്താണ് ഗുഡ് സമാരിറ്റന്‍ ?
മറ്റുള്ളവരെ സഹായിക്കുന്ന വ്യക്തിയെന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. റോഡ് അപകടങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ തന്നെ ഗോള്‍ഡന്‍ അവറിനുള്ളില്‍ അപകടം പറ്റിയ വ്യക്തിക്ക് ആവശ്യമായ വൈദ്യ സഹായങ്ങള്‍ നല്‍കുകയും എത്രയും പെട്ടെന്ന് അപകടത്തില്‍പ്പെട്ട വ്യക്തിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിക്കുകയും ചെയ്യുന്നവരെയാണ് ഗുഡ് സമാരിറ്റന്‍ അവാര്‍ഡിന് പരിഗണിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.