കോട്ടയം: ചങ്ങനാശേരി അസംപ്ഷന്‍ കോളേജിൽ 2022-2023 അധ്യയന വർഷത്തെ വിവിധ ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥിനികൾ ജൂലൈ 20 ന് മുമ്പായി www.assumptioncollege.edu.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷകൾ സമർപ്പിക്കണം.
ബി.എ ഇംഗ്ലീഷ്, ബി.എ മലയാളം, ബി.എ ഇക്കണോമിക്‌സ്, ബി.എ ഹിസ്റ്ററി, ബി.എസ്.സി മാത്തമാറ്റിക്‌സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എസ്.സി ഫിസിക്‌സ്, ബി.എസ്.സി കെമിസ്ട്രി, ബി.എസ്.സി ബോട്ടണി, ബി.എസ്.സി സുവോളജി, ബി.എസ്.സി ഫുഡ് മൈക്രോബയോളജി, ബി.എസ്.സി ഫാമിലി ആൻഡ് കമ്മ്യൂണിറ്റി സയന്‍സ് എന്നി എയ്ഡ്‌ഡ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.