മഹാരാഷ്ട്രയിൽ ഇന്ധന വില കുറച്ചു; അധികാരമേറ്റതിന് പിന്നാലെ വാക്ക് പാലിച്ച് ഷിൻഡെ സർക്കാർ

മഹാരാഷ്ട്രയിൽ ഇന്ധന വില കുറച്ചു; അധികാരമേറ്റതിന് പിന്നാലെ വാക്ക് പാലിച്ച് ഷിൻഡെ സർക്കാർ

മുംബൈ: മഹാരാഷ്ട്രയില്‍ പെട്രോള്‍, ഡീസല്‍ വില കുറയും. ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറയ്ക്കാനാണ് തീരുമാനിച്ചത്. ഇതോടെ നാളെ മുതല്‍ മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 106രൂപയും ഡീസലിന് 94രൂപയും ആയിരിക്കും.

ഇന്ധനവിലയിലെ മൂല്യ വര്‍ദ്ധിത നികുതി(വാറ്റ്) വെട്ടിക്കുറയ്ക്കുമെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തിന്റെ വരുമാനത്തില്‍ പ്രതിവര്‍ഷം 6000 കോടിയുടെ കുറവ് വരുമെങ്കിലും പണപ്പെരുപ്പം കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്ന് ഷിന്‍‌ഡേ പറഞ്ഞു.

ജനങ്ങളുടേ ക്ഷേമത്തിനായാണ് ശിവസേന- ബിജെപി സര്‍ക്കാരിന്റെ ഈ തീരുമാനമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.