ബംഗാളില്‍ വീണ്ടും ബ്ലാക്ക് ഫീവര്‍ റിപ്പോര്‍ട്ട് ചെയ്തു; കേന്ദ്ര സംഘത്തെ സംസ്ഥാനത്തേക്ക് അയച്ചു

ബംഗാളില്‍ വീണ്ടും ബ്ലാക്ക് ഫീവര്‍ റിപ്പോര്‍ട്ട് ചെയ്തു; കേന്ദ്ര സംഘത്തെ സംസ്ഥാനത്തേക്ക് അയച്ചു

കൊല്‍ക്കത്ത: ബംഗാളില്‍ ആശങ്ക സൃഷ്ടിച്ച് ബ്ലാക്ക് ഫീവര്‍ രോഗം സ്ഥിരീകരിച്ചു. സംസ്ഥാന ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാലാ അസര്‍ എന്ന് വിളിക്കുന്ന രോഗം 65 പേരിലാണ് ബാധിച്ചിരിക്കുന്നത്. രോഗബാധ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിച്ചോയെന്ന് പഠിക്കാന്‍ കേന്ദ്രം വിദഗ്ധ സംഘത്തെ ബംഗാളിലേക്ക് അയച്ചു

ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചവരാണ് ഭൂരിഭാഗം രോഗികളുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു തരം മണലീച്ചയിലൂടെയാണ് ബ്ലാക്ക് ഫീവര്‍ പടരുക. ലീഷ്മാനിയാസിസ് എന്നും രോഗം അറിയപ്പെടാറുണ്ട്.

ബംഗാളില്‍ നിന്ന് തുടച്ച് നീക്കപ്പെട്ടതായി പ്രഖ്യാപിച്ച അസുഖമാണ് ബ്ലാക്ക് ഫീവര്‍. ഡാര്‍ജീലിങ്, കാലിംപോങ്, ഉത്തര്‍ ദിനജ്പൂര്‍, ദക്ഷിണ്‍ ദിനജ്പൂര്‍, മാല്‍ഡ എന്നിവിടങ്ങളിലാണ് പ്രധാനമായും രോഗം പടര്‍ന്നിരിക്കുന്നത്.

സ്വകാര്യ ലാബുകളില്‍ നടത്തിയ പരിശോധനകളിലാണ് ബ്ലാക്ക് ഫീവര്‍ സ്ഥിരീകരിച്ചത്. രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ശരീരം ശോഷിക്കുക, മജ്ജയും കരളും വലുതാവുക, വിളര്‍ച്ച, പനി തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ഈ അസുഖം ബാധിക്കുന്നതോടെ ചര്‍മത്തിന്റെ നിറം ഇരുണ്ട് തുടങ്ങുമെന്നത് കൊണ്ടാണ് ബ്ലാക്ക് ഫീവര്‍ എന്ന് പേര് വന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.