കൊച്ചി: രാഹുല്‍ ഗാന്ധിക്കെതിരായ കൊലവിളി പരാമര്‍ശം നടത്തിയ സംഭവത്തില്‍ ബിജെപി നേതാവ് പ്രിന്റു മഹാദേവന്‍ പൊലീസില്‍ കീഴടങ്ങി. പേരാമംഗലം പൊലീസ് സ്റ്റേഷനിലേത്തിയാണ് പ്രിന്റു കീഴടങ്ങിയത്. ഹിംസയെ പ്രോത്സാഹിപ്പിക്കുന്ന ആളല്ല താനെന്നാണ് കീഴടങ്ങാന്‍ എത്തിയ പ്രിന്റു പറഞ്ഞത്.
പ്രിന്റുവിനെ തിരഞ്ഞ് ബിജെപി തൃശൂര്‍ ജില്ലാ ഭാരവാഹികളുടെ വീടുകളില്‍ പൊലീസ് റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് കീഴടങ്ങല്‍. കെഎസ്യു ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍ നല്‍കിയ പരാതിയിലാണ് പേരാമംഗലം പൊലീസ് പ്രിന്റുവിനെതിരെ കേസെടുത്തത്. ഇന്നലെയാണ് പ്രിന്റു മഹാദേവനെതിരെ പേരാമംഗലം പൊലീസ് കേസെടുത്തത്.
കൊലവിളി പ്രസംഗം, കലാപാഹ്വാനം, സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിക്കല്‍ എന്നി വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ചാനല്‍ ചര്‍ച്ചയിലാണ് രാഹുല്‍ ഗാന്ധിക്കെതിരെ പ്രിന്റു മഹാദേവന്‍ വധഭീഷണി മുഴക്കിയത്. രാഹുല്‍ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട വീഴുമെന്നായിരുന്നു പ്രസ്താവന. പേരാമംഗലം സ്‌കൂള്‍ അധ്യാപകനും ബിജെപി എറണാകുളം മേഖല വൈസ് പ്രസിഡന്റുമാണ് പ്രിന്റു മഹാദേവന്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.