ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലും ബിജു ജനതാദള്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കും; ജയമുറപ്പിച്ച് ധന്‍കര്‍

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലും ബിജു ജനതാദള്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കും; ജയമുറപ്പിച്ച് ധന്‍കര്‍

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ജഗദീപ് ധന്‍കറിന് ഒഡീഷയിലെ ബിജു ജനതാദള്‍ പിന്തുണ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികുമായി ഫോണില്‍ സംസാരിച്ചതിന് പിന്നാലെയാണ് ഉപരാഷ്ട്രപതിക്ക് ബിജെഡി പിന്തുണ നല്‍കുന്നതായി പ്രഖ്യാപിച്ചത്.

രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളില്‍ എന്‍ഡിഎയ്ക്ക് പുറത്തുള്ള ബിജെഡിയുടെ പിന്തുണ ഉറപ്പാക്കാനായത് രാഷ്ട്രീയപരമായി ബിജെപിക്ക് വലിയ നേട്ടമാണ്. ഒഡീഷയില്‍ നിന്നുള്ള ദ്രൗപതി മുര്‍മ്മുവിനെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാക്കിയതോടെയാണ് ബിജെഡി രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്.

അതേസമയം രാഷ്ട്രപതി തെരഞ്ഞെടുപ്പ് തിങ്കളാഴ്ച്ച നടക്കാനിരിക്കേ ബിജെപി സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മു വിജയം ഉറപ്പാക്കിയിട്ടുണ്ട്. ദ്രൗപദി മുര്‍മു 60 ശതമാനത്തിലധികം വോട്ടുകള്‍ ഇതിനകം ഉറപ്പാക്കി കഴിഞ്ഞു.

പാര്‍ലമെന്റിന്റെ ഇരുസഭകളിലേക്കും നിയമസഭകളിലേക്കും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുക. തിങ്കളാഴ്ച്ച രാവിലെ പത്ത് മണിക്കാണ് വോട്ടിങ് ആരംഭിക്കുന്നത്.

ആകെയുള്ള 10,86,431 വോട്ടു മൂല്യത്തില്‍ ദ്രൗപദി മുര്‍മുവിന് 6.6 ലക്ഷത്തിലധികം വോട്ടുകള്‍ ഉറപ്പായിട്ടുണ്ട്. പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയ്ക്ക് 4.19 ലക്ഷം വോട്ടുകളുമാണ് ഉറപ്പായിട്ടുള്ളത്. 94 പേരാണ് നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.