ഗുലാം നബി ആസാദ് ജമ്മു കശ്മീരില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകും

ഗുലാം നബി ആസാദ് ജമ്മു കശ്മീരില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകും

ശ്രീനഗര്‍: ഈ വര്‍ഷം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗുലാം നബി ആസാദിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസില്‍ ധാരണ. മുമ്പ് ജമ്മു കശ്മീരില്‍ ആസാദ് മുഖ്യമന്ത്രിയായിട്ടുണ്ട്. താഴ്‌വരയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ അദേഹത്തിനുള്ള സ്വാധീനം മുതലെടുക്കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം.

പ്രത്യേക പദവി എടുത്തു മാറ്റിയതിന് ശേഷം പ്രഖ്യപിച്ച ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്. ഗുലാം നബി ആസാദ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ജമ്മു കാശ്മീരില്‍ മികച്ച ഭരണമാണ് ഉണ്ടായിരുന്നതെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. പിസിസി അധ്യക്ഷനായിരുന്ന ജി.ആര്‍ മീര്‍ സ്ഥാനമൊഴിഞ്ഞ സാഹചര്യത്തില്‍ പുതിയ അധ്യക്ഷനെ നിയമിക്കുമെന്നും നേതൃത്വം അറിയിച്ചു.

വികാര്‍ റസൂല്‍, ജി എം സറൂരി, മനോഹര്‍ ലാല്‍, പീര്‍സാദ മുഹമ്മദ് സയീദ്, താരിഖ് ഹമീദ് കര്‍റ, ഗുലാം നബി മോംഗ എന്നിങ്ങനെ ആറ് പേരെയാണ് ഈ സ്ഥാനത്തേക്ക് പരിഗണിച്ചിട്ടുള്ളത്. അന്തിമതീരുമാനം കോണ്‍ഗ്രസ് നേതൃത്വത്തിന്റേതാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.