നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ടം; എട്ടുപേരെ സിബിഐ പിടികൂടി

നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ടം;  എട്ടുപേരെ സിബിഐ പിടികൂടി

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തി തട്ടിപ്പ് നടത്താന്‍ ശ്രമിച്ച കേസില്‍ എട്ട് പേര്‍ പിടിയില്‍. ഡല്‍ഹി, ഹരിയാന സംസ്ഥാനക്കാരായ എട്ടുപേരെയാണ് സിബിഐ പിടികൂടിയത്. യഥാര്‍ഥ വിദ്യാര്‍ഥികള്‍ക്ക് പകരം വലിയ തുക വാങ്ങി പരീക്ഷ എഴുതാന്‍ ശ്രമിച്ചവരാണ് പിടിയിലായത്.

വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ പ്രവേശനം ഉറപ്പുനല്‍കിയായിരുന്നു തട്ടിപ്പിന് പദ്ധതിയിട്ടത്. വിദ്യാര്‍ഥികളുടെ യൂസര്‍ ഐഡിയും പാസ് വേര്‍ഡും തരപ്പെടുത്തിയാണ് പ്രതികള്‍ ആള്‍മാറാട്ടം നടത്താന്‍ പദ്ധതിയിട്ടതെന്ന് സിബിഐ വൃത്തങ്ങള്‍ പറയുന്നു.

ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ആഗ്രഹിക്കുന്ന പരീക്ഷാകേന്ദ്രങ്ങള്‍ ലഭിക്കുന്ന തരത്തില്‍ കൃത്രിമം നടത്താനാണ് ഇവര്‍ പദ്ധതിയിട്ടത്. വിദ്യാര്‍ഥികള്‍ക്ക് പകരം പരീക്ഷയെഴുതാന്‍ കഴിയുന്നവിധം ഫോട്ടോകള്‍ ഇവര്‍ മോര്‍ഫ് ചെയ്തതായും സിബിഐയുടെ എഫ്ഐആറില്‍ പറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.