യോര്‍ക്ക്ഷയര്‍: സൗരയൂഥം ഉള്‍പ്പെടുന്ന ക്ഷീരപഥത്തിന് പുറത്ത് പ്രവര്‍ത്തനരഹിതമായ ആദ്യ ബ്ലാക്ക് ഹോള്‍ ഭൗമശാസ്ത്രജ്ഞര്‍ കണ്ടെത്തി. സൂര്യന്റെ പിണ്ഡത്തിന്റെ ഒമ്പത് മടങ്ങ് പിണ്ഡമുള്ള ബ്ലാക്ക് ഹോളാണ് കണ്ടെത്തിയിരിക്കുന്നത്. 'നമ്മുടെ ഗാലക്‌സിക്ക് പുറത്ത് ആദ്യമായാണ് ഇത്തരമൊരു ബ്ലാക്ക് ഹോള്‍ കണ്ടെത്തുന്നതെന്ന് നേച്ചര്‍ അസ്‌ട്രോണമിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഇംഗ്ലണ്ടിലെ ഷെഫീല്‍ഡ് സര്‍വകലാശാലയിലെ ജ്യോതിശാസ്ത്ര വിദഗ്ധന്‍ പ്രൊഫ. പോള്‍ ക്രൗതര്‍ പറയുന്നു.
രണ്ട് വര്‍ഷത്തിലേറെയായി ബ്ലാക്ക് ഹോള്‍ ബൈനറി സിസ്റ്റങ്ങള്‍ക്കായുള്ള തിരച്ചിലിലായിരുന്നു ശാസ്ത്രജ്ഞര്‍. ഇതിന്റെ ഭാഗമായാണ് വിഎഫ്ടിഎസ് 243 എന്ന് വിളിപ്പേരുള്ള ബ്ലാക്ക് ഹോള്‍ കണ്ടെത്തിയത്. സൂര്യന്റെ ഒന്‍പത് ഇരട്ടി പിണ്ഡവും 25 മടങ്ങ്
ഭാരവും ഈ ബ്ലാക്ക് ഹോളിനുണ്ട്. നിലവില്‍ ഇത് നീല പ്രകാശത്തിലുള്ള നക്ഷത്രത്തെ വലയം ചെയ്യുകയാണെന്നും നിരീക്ഷണത്തില്‍ കണ്ടെത്തി.
ഭീമാകാരമായ നക്ഷത്രങ്ങള്‍ അവയുടെ അവസാനത്തില്‍ സ്വന്തം ഗുരുത്വാകര്‍ഷണത്താല്‍ തകരുമ്പോള്‍ ഉണ്ടാകുന്ന നക്ഷത്ര പിണ്ഡങ്ങളാണ് ബ്ലാക്ക് ഹോള്‍ എന്നറിയപ്പെടുന്നത്. ഇവയ്ക്ക് എക്‌സ്-റേ വികിരണം പുറപ്പെടുവിക്കാന്‍ കഴിവ് ഇല്ലാതാകും. പ്രവര്‍ത്തനരഹിതമായ ബ്ലാക്ക് ഹോള്‍സ് അവയുടെ ചുറ്റുപാടുകളുമായി അധികം ഇടപഴകാത്തതിനാല്‍ അവയെ കണ്ടെത്താന്‍ പ്രയാസമാണെന്നും പ്രൊഫ. ക്രൗതര്‍ പറയുന്നു.
യൂറോപ്യന്‍ സതേണ്‍ ഒബ്‌സര്‍വേറ്ററിയുടെ വലിയ ദൂരദര്‍ശിനിയിലെ ഫൈബര്‍ ലാര്‍ജ് അറേ മള്‍ട്ടി എലമെന്റ് സ്‌പെക്ട്രോഗ്രാഫ് ഉപകരണം ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിലാണ് വിഎഫ്ടിഎസ് 243 എന്ന ബ്ലാക്ക് ഹോള്‍ കണ്ടെത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.