റാവല്‍പിണ്ടി: റാവല്‍പിണ്ടിയിലെ ജയിലില്‍ കഴിയുന്ന മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കൊല്ലപ്പെട്ടെന്ന് അഭ്യൂഹം. ഇമ്രാന്‍ ഖാന്‍ ജയിലില്‍ കൊല്ലപ്പെട്ടെന്ന തരത്തിലുള്ള നിരവധി പോസ്റ്റുകള്‍ എക്‌സ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.
ഇതോടെ ഇമ്രാന്‍ ഖാന്റെ ആയിരക്കണക്കിന് അനുയായികള്‍ റാവല്‍പിണ്ടിയിലെ അഡിയാല ജയിലിന് മുന്നില്‍ പ്രതിഷേധവുമായെത്തി. എന്നാല്‍ പുറത്ത് വ്യാപകമായി പ്രചരിക്കുന്ന അഭ്യൂഹം സംബന്ധിച്ച യാതൊരു സ്ഥിരീകരണവും ഇതുവരെ ജയില്‍ അധികൃതര്‍ പുറത്തു വിട്ടിട്ടില്ല.
ഇമ്രാന്‍ ഖാന് നേരേ ജയിലില്‍ ക്രൂരമായ ആക്രമണം നടക്കുന്നതായി ആരോപിച്ച് അദേഹത്തിന്റെ മൂന്ന് സഹോദരിമാര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തടവിലുള്ള സഹോദരനെ കാണാന്‍ അനുമതി ചോദിച്ചതിന് പൊലീസുകാര്‍ ക്രൂരമായി മര്‍ദിച്ചെന്ന് ഇമ്രാന്റെ സഹോദരിമാരായ നൊറീന്‍ ഖാന്‍, അലീമ ഖാന്‍, ഉസ്മ ഖാന്‍ എന്നിവര്‍ പരാതിപ്പെടുകയും ചെയ്തിരുന്നു.
2023 മുതല്‍ ഇമ്രാന്‍ ഖാന്‍ റാവല്‍പിണ്ടിയിലെ അഡിയാല ജയിലിലാണ്. ജയില്‍ അധികൃതരുടെ മോശം പെരുമാറ്റവും പീഡനവും ചൂണ്ടിക്കാണിച്ച് അദേഹം പലപ്പോഴും പരാതികള്‍ ഉന്നയിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.