ഗോമൂത്രം പൈസ കൊടുത്ത് വാങ്ങാനൊരുങ്ങി ഛത്തീസ്ഗഡ് സര്‍ക്കാര്‍; ലിറ്ററിന് നാലു രൂപ വീതം കര്‍ഷകര്‍ക്ക്

ഗോമൂത്രം പൈസ കൊടുത്ത് വാങ്ങാനൊരുങ്ങി ഛത്തീസ്ഗഡ് സര്‍ക്കാര്‍; ലിറ്ററിന് നാലു രൂപ വീതം കര്‍ഷകര്‍ക്ക്

റായ്പൂര്‍: ക്ഷീര കര്‍ഷകര്‍ക്ക് അധിക വരുമാനം ലഭിക്കുന്ന പദ്ധതി ആവിഷ്‌കരിച്ച് ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. കര്‍ഷകരില്‍ നിന്ന് ഗോമൂത്രം പൈസ കൊടുത്ത് വാങ്ങാനൊരുങ്ങുകയാണ് ഭൂപേഷ് ബാഗല്‍ സര്‍ക്കാര്‍. ഗോമൂത്രത്തിന് ലിറ്ററിന് നാലു രൂപ വീതം കര്‍ഷകര്‍ക്ക് നല്‍കും. പദ്ധതി ഉടന്‍ തന്നെ നിലവില്‍ വരും.

ചാണകം വാങ്ങുന്ന പദ്ധതി നേരത്തെ തന്നെ ഛത്തീസ്ഗഡില്‍ നിലവിലുണ്ട്. കിലോയ്ക്ക് രണ്ടു രൂപ വീതമാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. 2020 മുതലാണ് ഈ പദ്ധതി നിലവില്‍ വന്നത്. കര്‍ഷകരില്‍ നിന്നും വാങ്ങുന്ന ഗോമൂത്രത്തിന്റെ ഗുണനിലവാരം പരിശോധിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി അയാസ് തംബോളി ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കും കാര്‍ഷിക വികസന ഓഫീസര്‍മാര്‍ക്കും കത്തെഴുതിയിട്ടുണ്ട്.

ഇതുവരെ ഇത്തരത്തില്‍ പദ്ധതിക്കായി 143 കോടി രൂപയാണ് മാറ്റിവച്ചത്. ഛത്തീസ്ഗഡില്‍ അധികാരത്തിലെത്തിയതു മുതല്‍ ഗോസംരക്ഷണത്തിനായി വിവിധ പദ്ധതികളാണ് ബാഗല്‍ സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്. ശേഖരിക്കുന്ന ഗോമൂത്രവും ചാണകവും വളത്തിനായി കര്‍ഷകര്‍ക്കു തന്നെ സബ്‌സിഡിയായി നല്‍കുകയാണ് പദ്ധതി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.