ഭോപ്പാല്‍: മധ്യപ്രദേശ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഞെട്ടിക്കുന്ന തോല്‍വി. രണ്ട് ഘട്ടത്തിലെ ഫലം പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസ് തകര്‍പ്പന്‍ ജയമാണ് നേടിയിരിക്കുന്നത്. കഴിഞ്ഞ പ്രാവശ്യം ഒരു മേയര്‍ സ്ഥാനം പോലും ലഭിക്കാതിരുന്ന കോണ്‍ഗ്രസിന് ഇത്തവണ 16 ല്‍ അഞ്ചിടത്ത് മേയര്‍ സ്ഥാനം പിടിച്ചെടുക്കാന്‍ സാധിച്ചു.
ആംആദ്മി പാര്‍ട്ടി മധ്യപ്രദേശില്‍ അക്കൗണ്ട് തുറക്കുന്നതിനും തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചു. കോണ്‍ഗ്രസിലെ ശക്തനും പിന്നീട് ബിജെപിയില്‍ ചേര്‍ന്ന് കേന്ദ്രമന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യയുടെ കോട്ടയായ ഗ്വാളിയാറിലും കോണ്‍ഗ്രസിന് തകര്‍പ്പന്‍ വിജയം നേടാന്‍ സാധിച്ചു.
സിന്ധ്യയുടെ ശക്തികേന്ദ്രത്തിന് പുറമേ ഗ്വാളിയോറും മൊറേനയും ആര്‍എസ്എസിന്റെ കോട്ടയാണ്. ഇവിടെയും കോണ്‍ഗ്രസാണ് ജയിച്ചത്. മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ 16 ല്‍ ഒമ്പതിടത്താണ് ബിജെപി വിജയം സ്വന്തമാക്കിയത്. ബുര്‍ഹാന്‍പൂര്‍, കാണ്ട്വ, സത്ന, സാഗര്‍, ഉജ്ജൈന്‍, ഭോപ്പാല്‍, ഇന്‍ഡോര്‍, രത്ലം, ദേവാസ് എന്നിവിടങ്ങളിലാണ് ബിജെപി ജയിച്ചത്.
ജബല്‍പൂര്‍, ചിന്ദ്വാര, ഗ്വാളിയോര്‍, രേവ, മൊറേന എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് ജയിച്ചു. സിംഗ്റൗളിയില്‍ ആം ആദ്മി പാര്‍ട്ടിയും കട്നിയില്‍ ബിജെപി വിമതനായ പ്രീതി സൂരിയുമാണ് ജയിച്ചത്. അടുത്ത വര്‍ഷമാണ് മധ്യപ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.