നൈജീരിയ: സെന്‍ട്രല്‍ നൈജീരിയയിലെ ബെന്യൂ സംസ്ഥാനത്ത് കഴിഞ്ഞ ഏതാനം മാസങ്ങള്‍ക്കുള്ളില്‍ മതതീവ്രവാദികളുടെയും കവര്‍ച്ചക്കാരുടെയും ആക്രമണങ്ങള്‍ക്കിരയായി 68 പേര്‍ കൊല്ലപ്പെട്ടതായി മകുര്‍ദി രൂപത. രാജ്യത്ത് വര്‍ധിച്ചു വരുന്ന അരക്ഷിതാവസ്ഥയും മതമൗലിക വാദവും അവ അമര്‍ച്ച ചെയ്യുന്നതിലെ സര്‍ക്കാര്‍ നിഷ്‌ക്രിയത്വമാണ് ഇത്തരം അതിദാരുണ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതെന്ന വിമര്‍ശനവുമായി മകുര്‍ദി ബിഷപ്പ് വില്‍ഫ്രഡ് ചിക്പ അനഗ്ബെ രംഗത്തെത്തി.
ഏറ്റവുംകൂടുതല്‍ ജനസംഖ്യയുള്ള ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ മതപരമായ വിഭജനം രൂക്ഷമാണ്. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ നിരന്തര കലാപങ്ങളും അക്രമണങ്ങളും കവര്‍ച്ചകളുമാണ് ക്രിസ്ത്യാനികള്‍ക്ക് നേരെ അഴിച്ചു വിടുന്നത്. ഗ്രാമമേഖലകളില്‍ ക്രിസ്ത്യന്‍ കര്‍ഷക സമൂഹങ്ങള്‍ക്കെതിരെ നാടോടി ഇടയന്മാരായ മുസ്ലീം ഫുലാനി സമൂഹത്തില്‍ നിന്നാണ് ആക്രമണങ്ങള്‍ നേരിടേണ്ടി വരുന്നതെങ്കില്‍ നഗരമേഖലകളില്‍ ബോക്കോ ഹറാം തീവ്രവാദ ജിഹാദി ഗ്രൂപ്പിന്റെ ഭീഷണികളാണ് ക്രിസ്ത്യാനികള്‍ നേടിരുന്നത്. ഇതിനിടെയാണ് പണം ലക്ഷ്യമിട്ടുള്ള കവര്‍ച്ചാ സംഘങ്ങളുടെ തട്ടിക്കൊണ്ട് പോകലും കൊലപ്പെടുത്തലും.
ആക്രമണത്തിന്റെ കാരണങ്ങള്‍ സങ്കീര്‍ണ്ണമാണെന്നും ബിഷപ് അനഗ്ബെ പറയുന്നു. നാടോടികളായ ഇടയന്മാരും സ്ഥിരതാമസമാക്കിയ കര്‍ഷകരും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. എന്നാല്‍ സമീപ കാലത്ത് ഫുലാനി വിഭാഗത്തില്‍പ്പെട്ട നാടോടി ഇടയന്മാരുടെ ഇടയില്‍ ആയുധങ്ങളുടെ അതിപ്രസരം ആക്രമണങ്ങളെ കൂടുതല്‍ വിനാശകരവും മാരകവുമാക്കി.
തെക്ക് ക്രിസ്ത്യാനികളും വടക്ക് മുസ്ലീങ്ങളും തുല്യമായി വിഭജിച്ച് കഴിയുന്ന നാടാണ് നൈജീരിയ. മുസ്ലീം ആധിപത്യമുള്ള മേഖലകളില്‍ അതിക്രൂരമായ പീഡനങ്ങളാണ് ക്രിസ്ത്യാനികള്‍ക്ക് നേരിടേണ്ടി വരുന്നത്. മധ്യമേഖലകളില്‍ സ്ഥിതി വ്യത്യസ്ഥമല്ല. ക്രിസ്ത്യാനികളുടെ ജീവനും സമ്പത്തിനും ഭീഷണി ഉയര്‍ത്തി നാട്ടില്‍ നിന്ന് തുരത്തുകയെന്ന അജണ്ട ലക്ഷ്യമിട്ടുള്ള തീവ്രവാദ മുന്നേറ്റവും അടുത്തിടയായി നൈജീരിയയില്‍ ശക്തിയാര്‍ജിച്ചിട്ടുണ്ടെന്നും ബിഷപ് അനഗ്‌ബെ പറഞ്ഞു. ക്രിസ്ത്യാനികളെ ഇല്ലാതാക്കുക എന്നതോടൊപ്പം സ്വത്തു കൈക്കലാക്കുകയെന്ന ഉദ്ദേശ ലക്ഷ്യവും ഇത്തരം പ്രവര്‍ത്തികള്‍ക്ക് പിന്നിലുണ്ട്.
നൈജീരിയയുടെ ഭക്ഷ്യ കലവറയെന്ന് അറയിപ്പെടുന്ന ബെനുവിലെ തുടര്‍ച്ചയായ ആക്രമണം ഭക്ഷോത്പാദനത്തെ ബാധിച്ചു. ഭയചിത്തയില്ലാതെ കൃഷിയിടങ്ങളിലേക്ക് പോകാനുള്ള സാഹചര്യമില്ല. കുടുംബം പോറ്റാന്‍പോലും കഴിയാത്ത അവസ്ഥയിലാണ് ഇവിടുത്തെ കര്‍ഷകര്‍. ഇത്തരം അരക്ഷിതാവസ്ഥയില്‍ കഴിയേണ്ടി വരുന്നതില്‍ ജനങ്ങള്‍ അസ്വസ്ഥരാണെന്നും ബിഷപ്പ് പറഞ്ഞു.
സംസ്ഥാനത്ത് കുടിയിറക്കപ്പെട്ടവരില്‍ 80 ശതമാനവും ബെന്യൂ തലസ്ഥാനമായ മകുര്‍ദിയിലാണ്. കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് ആവും വിധം ആശ്രയവും സഹായവും നല്‍കുന്നുണ്ട്. പക്ഷെ, മേഖലയിലെ അരക്ഷിതാവസ്ഥ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കുകയെ ഉള്ളു എന്നും ബിഷപ് ചൂണ്ടിക്കാട്ടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.