ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്; മലയാള സിനിമയ്ക്ക് പ്രതീക്ഷ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്; മലയാള സിനിമയ്ക്ക് പ്രതീക്ഷ

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് നാലിനാണ് പുരസ്‌കാര പ്രഖ്യാപനം. താനാജി, സുറയ് പോട്ര് എന്നീ സിനിമകള്‍ അവസാന റൗണ്ടില്‍ ഇടംപിടിച്ചതായാണ് സൂചന. ദില്ലിയിലെ നാഷണല്‍ മീഡിയ സെന്ററില്‍ നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ വൈകീട്ട് നാലിനാണ് പ്രഖ്യാപനം.

മികച്ച നടന്മാരായി രണ്ടു പേരാണ് പരിഗണനയിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. അജയ് ദേവ്ഗണ്‍, സൂര്യ എന്നിവരാണ് പട്ടികയിലുള്ളത്. നടിയായി മലയാളി താരം അപര്‍ണ ബാലമുരളിയെയും പരിഗണിക്കുന്നതായി സൂചന. സഹനടനായി ബിജു മേനോനെയും ( അയ്യപ്പനും കോശിയും) പരിഗണിക്കുന്നുണ്ട്. ഫഹദ് ഫാസില്‍ ചിത്രം മാലിക്കിനും അവര്‍ഡ് പരിഗണനയിലുണ്ട്. ശബ്ദമിശ്രണ വിഭാഗത്തിലാണ് മാലിക് പരിഗണനയിലുള്ളത്.

മലയാള സിനിമയ്ക്ക് അഭിമാനിക്കാന്‍ വക നല്‍കിയതായിരുന്നു കഴിഞ്ഞ തവണത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം. പ്രിയദര്‍ശന്റെ മോഹന്‍ലാല്‍ ചിത്രം 'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'ത്തിനായിരുന്നു മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം. മികച്ച വസ്ത്രാലങ്കാരത്തിനും സ്‌പെഷല്‍ എഫക്റ്റ്‌സിനുമുള്ള പുരസ്‌കാരങ്ങളും മരക്കാര്‍ നേടിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.