അട്ടപ്പാടി മധു കൊലക്കേസില്‍ കൂറുമാറിയ സാക്ഷിയെ വനംവകുപ്പ് പിരിച്ചുവിട്ടു

അട്ടപ്പാടി മധു കൊലക്കേസില്‍ കൂറുമാറിയ സാക്ഷിയെ വനംവകുപ്പ് പിരിച്ചുവിട്ടു

പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ കൂറുമാറിയ വനം വകുപ്പിലെ വാച്ചറെ പിരിച്ചുവിട്ടു. മണ്ണാര്‍ക്കാട് പട്ടികജാതി, പട്ടികവര്‍ഗ കോടതിയിലെ വിചാരണയ്ക്കിടെ കൂറുമാറിയ പതിനാറാം സാക്ഷി അബ്ദള്‍ റസാഖിനെയാണ് പിരിച്ചുവിട്ടത്. ചെമ്മണ്ണൂര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ താല്‍ക്കാലിക വാച്ചറായിരുന്നു അബ്ദുള്‍ റസാഖ്.

2018 ഫെബ്രുവരി 22നാണ് ആള്‍ക്കൂട്ടം മധുവിനെ തല്ലിക്കൊന്നത്. ജൂണ്‍ എട്ടിന് കേസില്‍ വിചാരണ തുടങ്ങി. പിന്നാലെ രണ്ട് പ്രധാന സാക്ഷികള്‍ കൂറുമാറി. പ്രോസിക്യൂഷന്റെ വീഴ്ചയാണ് കൂറുമാറ്റത്തിന് പിന്നിലെന്ന് മധുവിന്റെ കുടുംബം ആരോപിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് മണ്ണാര്‍ക്കാട് ഡിഎഫ്ഒ റസാഖിനെ പിരിച്ചുവിട്ടത്. മധുവിനെ ആക്രമിക്കുന്നത് കണ്ടിട്ടില്ലെന്നായിരുന്നു റസാഖ് കോടതിയില്‍ നല്‍കിയ മൊഴി.

കഴിഞ്ഞ ദിവസം കൂറൂമാറിയ പന്ത്രണ്ടാം സാക്ഷി അനില്‍കുമാറിനെയും വനം വകുപ്പ് പിരിച്ചുവിട്ടിരുന്നു. മധുവിനെ കാട്ടില്‍നിന്നു പിടിച്ചുകൊണ്ടുവരുന്നതും മര്‍ദിക്കുന്നതും കണ്ടുവെന്നു മജിസ്ട്രേട്ടിനു 164 ാം വകുപ്പ് അനുസരിച്ച് മൊഴി നല്‍കിയ ആളാണ് അനില്‍കുമാര്‍. കോടതിയിലെത്തിയപ്പോള്‍ ഇയാള്‍ മൊഴിമാറ്റി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.