ഉയർന്ന ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; വിദേശികളടക്കം അഞ്ച് പേർ അറസ്റ്റിൽ

ഉയർന്ന ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; വിദേശികളടക്കം അഞ്ച് പേർ അറസ്റ്റിൽ

ന്യൂഡല്‍ഹി: ഉയർന്ന ജോലി വാഗ്ദാനം ചെയ്ത് രാജ്യത്ത് വിദേശ വനിതകളെ എത്തിച്ച്‌ തട്ടിപ്പ് നടത്തിയിരുന്ന സംഘം പിടിയില്‍. സംഭവത്തില്‍ വിദേശികളടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ വിചിത്ര വീര്‍ പറഞ്ഞു.

മുഹമ്മദ് അരൂപ് (34), ചന്ദേ സാഹിനി (30), അലി ഷെര്‍ തില്ലദേവ് (48), ജുമയേവ അസീസ (37), മെറെഡോബ് അഹമ്മദ് (48) എന്നിവരാണ് അറസ്റ്റിലായത്.  സൗത്ത് ഡല്‍ഹിയിലെ മാളവ്യനഗറില്‍ വച്ചാണ് ഇവരെ പൊലീസ് പിടികൂടിയത്. പത്ത് ഉസ്ബക്കിസ്ഥാന്‍ വനിതകളെ രക്ഷിച്ചതായും പൊലീസ് പറഞ്ഞു. സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരം തട്ടിപ്പുകളിൽ ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിച്ചു. ഇവര്‍ക്കതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നീക്കത്തിലൂടെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ഇവര്‍ക്ക് രാജ്യത്ത് തങ്ങാനുള്ള രേഖകള്‍ കൈവശമില്ലായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. സംഘത്തിലെ മുഖ്യകണ്ണികളായ അസീസയും അഹമ്മദും ഭാര്യ ഭര്‍ത്താക്കന്‍മാരാണ്.

അലി ഷെല്ലറാണ് ഇവര്‍ക്ക് വിദേശ വനിതകളെ എത്തിച്ചുനല്‍കിതെന്നും പൊലീസ് പറയുന്നു. ഇവിടെ നല്ല ജോലി നല്‍കാമെന്ന് വാഗ്ദനം നല്‍കിയാണ് വിദേശ വനിതകളെ ഇന്ത്യയിലെത്തിച്ചത്. തുടര്‍ന്ന് ഇവരെ അസീസയ - അഹമ്മദ് ദമ്പതികള്‍ കൈമാറുകയായിരുന്നു. മാളവ്യ നഗറിലെ ഫ്ലാറ്റ് വാടകയ്ക്ക് എടുത്തയാള്‍ അഹമ്മദിന്റെ ഏജന്റാണെന്നും ഇയാള്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.