നിയന്ത്രണ രേഖയ്ക്ക് സമീപം വട്ടമിട്ട് പറന്ന് ചൈനീസ് പോര്‍ വിമാനങ്ങള്‍; പ്രകോപനമുണ്ടാക്കിയാല്‍ തിരിച്ചടിക്കുമെന്ന് ഇന്ത്യന്‍ സേന

നിയന്ത്രണ രേഖയ്ക്ക് സമീപം വട്ടമിട്ട് പറന്ന് ചൈനീസ് പോര്‍ വിമാനങ്ങള്‍; പ്രകോപനമുണ്ടാക്കിയാല്‍ തിരിച്ചടിക്കുമെന്ന് ഇന്ത്യന്‍ സേന

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖയ്ക്ക് സമീപം ചൈനീസ് പോര്‍ വിമാനങ്ങള്‍ നിരവധി തവണ പ്രകോപനമുണ്ടാക്കാന്‍ ശ്രമിച്ചതായി സൈന്യത്തിന്റെ വെളിപ്പെടുത്തല്‍.

ഇന്ത്യന്‍ സൈന്യത്തെ വിന്യസിച്ച കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയോട് ചേര്‍ന്ന് ചൈനീസ് പോര്‍ വിമാനങ്ങള്‍ പല തവണ വട്ടമിട്ട് പറന്നു. ഇരു രാജ്യങ്ങളിലെയും തമ്മിലുള്ള പതിനാറാമത് കമാന്‍ഡര്‍ തല ചര്‍ച്ചകള്‍ക്കും ശേഷമാണ് ചൈന പ്രകോപനം തുടരുന്നത്.

കഴിഞ്ഞ നാല് ആഴ്ചയ്ക്കിടെ ഇത്തരത്തില്‍ ചൈനീസ് പോര്‍ വിമാനങ്ങള്‍ പ്രകോപനം സൃഷ്ടിച്ച് പല തവണ പറന്നതായി സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. മേഖലയിലെ ഇന്ത്യന്‍ പ്രതിരോധ സംവിധാനം പരീക്ഷിക്കുന്നതിനുള്ള ശ്രമമായാണ് ഇത് കണക്കാക്കപ്പെടുന്നത്. സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ വ്യോമസേന അറിയിച്ചു.

എന്നാല്‍ ചൈനീസ് വിമാനങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണിയെ നേരിടാന്‍ ഇന്ത്യന്‍ വ്യോമസേന മിഗ്-29, മിറാഷ് - 2000 തുടങ്ങിയ പോര്‍ വിമാനങ്ങളും അത്യാധുനിക പടക്കോപ്പുകളും അണിനിരത്തിയിട്ടുണ്ട്. ചൈനീസ് പ്രകോപനമുണ്ടായാല്‍ നിമിഷങ്ങള്‍ക്കകം തിരിച്ചടി നല്‍കും.

ചൈനയുടെ നീക്കങ്ങള്‍ ആഴത്തില്‍ നിരീക്ഷിക്കുന്നതിനായി ഇന്ത്യന്‍ സേന ലഡാക്ക് മേഖലയില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ നവീകരിക്കുന്നതില്‍ ചൈനീസ് സൈന്യം അസ്വസ്ഥരാണെന്നും വ്യോമസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.