പോപ്പുലര്‍ ഫ്രണ്ടിനെ പോലെയുള്ള ഭീകര സംഘടനകളെ ചെറുക്കും; ആസൂത്രിത കൊലപാതകങ്ങള്‍ തടയാന്‍ കര്‍ണാടകയില്‍ പ്രത്യേക കമാന്‍ഡോ സ്‌ക്വാഡ്

പോപ്പുലര്‍ ഫ്രണ്ടിനെ പോലെയുള്ള ഭീകര സംഘടനകളെ ചെറുക്കും; ആസൂത്രിത കൊലപാതകങ്ങള്‍ തടയാന്‍ കര്‍ണാടകയില്‍ പ്രത്യേക കമാന്‍ഡോ സ്‌ക്വാഡ്

മംഗളൂരു: ആസൂത്രിത കൊലപാകങ്ങള്‍ തടയാന്‍ കമാന്‍ഡോ സ്‌ക്വാഡിന് രൂപം നല്‍കി കര്‍ണാടക സര്‍ക്കാര്‍. കമാന്‍ഡോ സ്‌ക്വാഡിന് പൂര്‍ണമായും സ്വതന്ത്ര ചുമതലയാണ് നല്‍കിയിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പോലുള്ള ഭീകര സംഘടനകളില്‍ നിന്നുള്ള ഭീഷണി ചെറുക്കുന്നതിന് വേണ്ടിയാണ് പുതിയ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് രൂപീകരിക്കുന്നതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ വ്യക്തമാക്കി.

യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് തീരുമാനം. രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ശേഖരിച്ചിട്ടുള്ള നിര്‍ണായക വിവരങ്ങള്‍ ഈ സ്‌ക്വാഡിന് കൈമാറും. ആയുധ നിര്‍മ്മാണം, സ്ഫോടക വസ്തു നിര്‍മ്മാണം, ഭീകര പരിശീലനം തുടങ്ങിയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളാണ് കൈമാറുക. ഇത്തരം കേസുകള്‍ മാത്രമായിരിക്കും സ്‌ക്വാഡ് കൈകാര്യം ചെയ്യുന്നത്.

പ്രത്യേക പരിശീലനം ലഭിച്ചവരെയാകും സ്‌ക്വാഡിന്റെ ഭാഗമായി നിയമിക്കുന്നത്. ഭീകര സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനും അവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിനും വേണ്ടിയാണ് കമാന്‍ഡോ സ്‌ക്വാഡ് രൂപീകരിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.