കോട്ടയം: കുമാരമംഗലം വില്ലേജ് ഇന്റര്‍നാഷനല്‍ സ്‌കൂളിലെ ഹെല്‍ത്ത് നഴ്‌സാണ് കെ.ജി സന്ധ്യാമോള്‍. ഇത്തവണത്തെ സ്ത്രീ ശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ചത് സന്ധ്യമോള്‍ക്കാണ്. കോട്ടയം മാന്നാനം കുരിയാറ്റേല്‍ ശിവന്‍നാഥാണ് സന്ധ്യയുടെ ഭര്‍ത്താവ്.
കാഞ്ഞിരമറ്റം വെട്ടിക്കാട് ലക്കി സെന്റെര്‍ ഉടമ സാജനോട് ടിക്കറ്റ് വാങ്ങി ഭാഗ്യം പരീക്ഷിക്കുന്നതില്‍ ഒരാളാണ് സന്ധ്യാമോള്‍. സന്ധ്യാമോളോട് ഫോണില്‍ വിളിച്ചു പറഞ്ഞ് ഒരു സെറ്റ് ലോട്ടറി സാജന്‍ മാറ്റിവെച്ചിരുന്നു. ആ ലോട്ടറിയുടെ നമ്പര്‍ പോലും സന്ധ്യാമോള്‍ക്ക് അറിയാമായിരുന്നില്ല.
ഫോണില്‍ പറഞ്ഞതനുസരിച്ച് എടുത്തുവച്ച ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചപ്പോള്‍ അതിന്റെ അവകാശിയെ വിളിച്ചറിയിച്ച് ടിക്കറ്റ് കൈമാറിയ മൂപ്പില്‍ക്കടവ് വെട്ടികാട് ലക്കി സെന്റര്‍ ഉടമ സാജന്‍ തോമസ് സത്യസന്ധതയുടെ പ്രതീകവുമായി. ചങ്ങനാശേരിയില്‍ നിന്നും തൊഴുപുഴയില്‍ താമസിക്കിയ വ്യക്തിയാണ് സാജന്‍.
ഒരു സീരിസില്‍ പെട്ട 12 ടിക്കറ്റുകള്‍. എല്ലാ ടിക്കറ്റുകള്‍ക്കും സമ്മാനം . സാജന്‍ ഈ വിവരം സന്ധ്യാമോളോട് പറഞ്ഞില്ലെങ്കില്‍ അവര്‍ ഒരിക്കലും ഈ വിവരം അറിയാന്‍ പോകുമായിരുന്നില്ല. സാജന്റെ കൈവശം ഇരുന്ന ടിക്കറ്റിനാണ് സമ്മാനമെന്ന് ഏവരും വിശ്വസിക്കുമായിരുന്നു. അവിടെയാണ് നന്മ നിറഞ്ഞ സാജനെന്ന മനുഷ്യനെക്കുറിച്ച് അഭിമാനം തോന്നുന്നത്. കാഞ്ഞിരപ്പള്ളി എംഎല്‍എ ഡോ. എന്‍ ജയരാജും അദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്തെത്തി.
മൂന്നു മാസം മുന്‍പ് സന്ധ്യ ചില്ലറ മാറാന്‍ ലോട്ടറിക്കടയില്‍ എത്തിയപ്പോഴാണ് ആദ്യമായി സാജനെ പരിചയപ്പെടുന്നത്. അന്ന് ലോട്ടറി ടിക്കറ്റെടുക്കുന്ന ശീലമില്ല. പിന്നീടു വല്ലപ്പോഴും സാജന്‍ ടിക്കറ്റ് എടുത്തു മാറ്റിവയ്ക്കും. അക്കാര്യം സന്ധ്യയെ അറിയിക്കും. സമ്മാനം കിട്ടിയാലും ഇല്ലെങ്കിലും ടിക്കറ്റിന്റെ പണം സന്ധ്യ കൃത്യമായി നല്‍കും. അന്നും സാജന്‍ വിളിച്ചപ്പോള്‍ അത് ഒന്നാം സമ്മാനത്തിന്റെ കാര്യം പറയാനാണെന്നു കരുതിയതേയില്ല. കാരണം മാറ്റിവച്ച ടിക്കറ്റിന്റെ നമ്പര്‍ ഏതാണെന്നു പോലും സന്ധ്യ നോക്കാറില്ലായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.