തിരുവനന്തപുരം: ഒരു ദിവസം പ്രായമായ കുഞ്ഞിന്റെ അടഞ്ഞ അന്നനാളം താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ തുറന്നു. തിരുവനന്തം കിംസ്ആശുപത്രിയിലാണ് ഏറെ സങ്കീര്‍ണമായ ശസ്ത്രക്രിയ നടന്നത്. അന്നനാളത്തിലെ രണ്ടറ്റവും അടഞ്ഞുപോയ കുഞ്ഞിനെ നവജാത ശിശുവിഭാഗത്തിലെ ഡോക്ടര്‍മാരാണ് ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നത്.
ഈസോഫാഗല്‍ അട്രീസിയ എന്ന രോഗാവസ്ഥയായിരുന്നു ശിശുവിന്. നവജാത ശിശുക്കളില്‍ അത്യപൂര്‍വമായി മാത്രമാണ് അതിസങ്കീര്‍ണമായ ഈ ശസ്ത്രക്രിയാ രീതി അവലംബിക്കാറുള്ളത്.
ജന്മനാ തന്നെ അന്നനാളത്തിന്റെ ഇരുവശവും അടഞ്ഞ് ഉമിനീരു പോലും ഇറക്കാന്‍ കഴിയാത്ത അതീവ ഗുരുതരാവസ്ഥയിലാണ് തിരുവനന്തപുരം സ്വദേശിയായ ആണ്‍കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശൈശവദശയില്‍ പലപ്പോഴും കുട്ടികളില്‍ താക്കോല്‍ദ്വാര ശസ്രത്രകിയ ചെയ്യാറുണ്ടെങ്കിലും നവജാത ശിശുക്കളില്‍ ഇത് അത്യപൂര്‍വമാണ്.
സാധാരണ വലത്ത് നെഞ്ച് തുറന്നാണ് ഈ ശസ്ത്രക്രിയ നടത്തുന്നത്. എന്നാല്‍ ഇതിന് അപകടസാധ്യത കൂടുതലാണ്. മാത്രമല്ല പിന്നീട് വലത് തോളിന് വളര്‍ച്ചക്കുറവും ആകാര വൈകല്യവും ഉണ്ടാകാനുള്ള സാ
ധൃതയും ഉണ്ട്.
ഒരു ദിവസം പ്രായമായ കുട്ടിയെ താക്കോല്‍ദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുമ്പോള്‍ അതീവ ജാഗ്രതയും തയ്യാറെടുപ്പും വേണം. സാധാരണയില്‍ നിന്ന് വൃത്യസ്തമായി മൂന്ന് മില്ലിമീറ്റര്‍ വ്യാസമുള്ള ദ്വാരമാണ് ഇടേണ്ടത്. അന്നനാളം മുകളിലും താഴെയും ചേര്‍ത്ത് തുന്നലിടുകയാണ് ചെയ്തത്. ഒരു ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിക്കൊണ്ടാണ് ഈ പ്രകിയ നടത്തുന്നത്. അതിനാല്‍ ശസ്ത്രക്രിയയില്‍ ഉടനീളം അതീവ ശ്രദ്ധയോടെ തത്സമയം അനസ്തീഷ്യോളജിസ്റ്റിന്റെ സാന്നിദ്ധ്യം അനിവാര്യമാണ്.
കിംസ്‌ഹെല്‍ത്തിലെ പീഡിയാട്രിക് സര്‍ജനായ ഡോ. റെജു ജോസഫാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. ഡോ. റെജുവിനെ കൂടാതെ അനസതീഷ്യോളജിസ്റ്റ് ഡോ. എ ഹാഷീറും ശസ്ത്രക്രിയ സംഘത്തിലുണ്ടായിരുന്നു. നവജാതശിശു വിഭാഗം തലവന്‍ ഡോ. നവീന്‍ ജെയിന്‍ മേല്‍ നോട്ടം വഹിച്ചു.
എട്ടു ദിവസത്തിനു ശേഷം കുട്ടിയ്ക്ക് വായിലൂടെ ഭക്ഷണം നല്‍കിത്തുടങ്ങി. ഭക്ഷണം ഇറങ്ങിപ്പോകുന്നത് എക്‌സറേയിലൂടെ നിരീക്ഷിച്ച ശേഷം രണ്ടാഴ്ച കൊണ്ട് കുട്ടിയെ ഡിസ്ചാര്‍ജ്ജ് ചെയ്യുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.