താക്കറെ കുടുംബത്തില്‍ നിന്നുള്ളവരെ അടര്‍ത്തിയെടുക്കാന്‍ ഏക്‌നാഥ് ഷിന്‍ഡെ; ഉദ്ധവിന്റെ സഹോദരപുത്രന്‍ വിമത വിഭാഗത്തിനൊപ്പം

താക്കറെ കുടുംബത്തില്‍ നിന്നുള്ളവരെ അടര്‍ത്തിയെടുക്കാന്‍ ഏക്‌നാഥ് ഷിന്‍ഡെ; ഉദ്ധവിന്റെ സഹോദരപുത്രന്‍ വിമത വിഭാഗത്തിനൊപ്പം

മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ നാടകീയ നീക്കങ്ങള്‍ തുടര്‍ന്ന് ഏക്‌നാഥ് ഷിന്‍ഡെയും വിമത വിഭാഗം ശിവസേനയും. താക്കറെ കുടുംബത്തില്‍ നിന്ന് തന്നെയുള്ള നിഹാര്‍ താക്കറെയെ നേതൃത്വത്തിലേക്ക് കൊണ്ടുവരാനാണ് ഏക്‌നാഥ് ഷിന്‍ഡെയുടെ നീക്കം.

ഇതിന്റെ ഭാഗമായി ബാല്‍ താക്കറെയുടെ പേരക്കുട്ടിയും ഉദ്ധവ് താക്കറെയുടെ സഹോദരപുത്രനുമായ നിഹാര്‍ താക്കറെയുമായി അദേഹം കൂടിക്കാഴ്ച്ച നടത്തി. ഷിന്‍ഡെയ്ക്ക് എല്ലാവിധ പിന്തുണയും നിഹാര്‍ വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ട്. ബാല്‍ താക്കറെയുടെ മൂത്തപുത്രന്‍ ബിന്ദുമാധവ് താക്കറെയുടെ മകനാണ് നിഹാര്‍ താക്കറെ. ബിന്ദു മാധവ് താക്കറെയെ പോലെ തന്നെ രാഷ്ട്രീയരംഗത്ത് സജീവമല്ല നിഹാര്‍ താക്കറെ.

നിഷാറിന്റെ ഷിന്‍ഡെ കൂടിക്കാഴ്ച രാഷ്ട്രീയപ്രവേശനമായാണ് രാഷ്ട്രീയലോകം വിലയിരുത്തുന്നത്. മുംബൈയില്‍ അഭിഭാഷകനായി പ്രവര്‍ത്തിക്കുകയാണ് നിഹാര്‍. ബിജെപി നേതാവ് ഹര്‍ഷ് വര്‍ധന്‍ പാട്ടീലിന്റ മകള്‍ അങ്കിത പാട്ടീലാണ് നിഹാറിന്റെ ഭാര്യ.

താക്കറെ കുടുംബത്തില്‍ നിന്നുമുള്ള ആളെ ഇറക്കി ബാല്‍ താക്കറെയുടെ പാരമ്പര്യം കൂടി സ്വന്തമാക്കുകയെന്ന ലക്ഷ്യത്തിലൂന്നിയാണ് ഏക്‌നാഥ് ഷിന്‍ഡെയുടെ നീക്കം. ഷിന്‍ഡെ പക്ഷത്തുള്ള എംപിമാരെ അയോഗ്യരാക്കാന്‍ ഉദ്ധവ് ക്യാംപ് നീക്കം നടത്തുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.