ഊബറുമായി ലയിക്കിക്കില്ല; വാര്‍ത്തകള്‍ തള്ളി ഒല

ഊബറുമായി ലയിക്കിക്കില്ല; വാര്‍ത്തകള്‍ തള്ളി ഒല

ന്യൂഡല്‍ഹി: ഊബറുമായി ലയന നീക്കം നടക്കുന്നുവെന്ന വാര്‍ത്തകള്‍ തള്ളി ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയായ ഒല. ഒരിക്കലും ഊബറുമായി ലയിക്കാന്‍ താല്‍പര്യമില്ലെന്നായിരുന്നു കമ്പനി മേധാവി ഭാവിഷ് അഗര്‍വാളിന്റെ പ്രതികരണം.

ഭാവിഷ് അഗര്‍വാളും ഊബറിന്റെ മുതിര്‍ന്ന എക്സിക്യൂട്ടീവുകളും അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ വച്ച് ചര്‍ച്ചകള്‍ നടത്തിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ലയനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഊബറും നിഷേധിച്ചതായി വാര്‍ത്ത ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്തു.

2020 ജനുവരിയില്‍ ഊബറിന്റെ പ്രാദേശിക ഫുഡ് ഡെലിവറി സംരംഭമായ ഊബര്‍ ഈറ്റ്സ് സൊമാറ്റോയ്ക്ക് വിറ്റിരുന്നു. പിന്നാലെ ഗ്രോസറി വിതരണവും നിര്‍ത്തലാക്കി. എന്നാല്‍ ഇലക്ട്രിക് വാഹന സംരംഭമായ ഒല ഇലക്ട്രിക് മൊബിലിറ്റിയില്‍ കോടിക്കണക്കിന് ഡോളര്‍ നിക്ഷേപിക്കുകയും ചെയ്തു.

ഒലയുടെ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസിന് ഇപ്പോള്‍ നല്ല കാലമല്ല. ഉപഭോക്താക്കള്‍ വ്യാപകമായി തിരസ്‌കരിക്കാന്‍ തുടങ്ങിയതോടെ കമ്പനിയുടെ വരുമാനം ഇടിഞ്ഞിട്ടുണ്ട്. ഇതിനിടെ മറ്റ് ബിസിനസ് മേഖലകളിലേക്കും കമ്പനി കടന്നിരുന്നു.

യൂസ്ഡ് കാര്‍ ബിസിനസായിരുന്നു ഇത്തരത്തില്‍ തുടങ്ങിയ ബിസിനസിലൊന്ന്. എന്നാല്‍ നാഗ്പൂര്‍, വിശാഖപട്ടണം, ലുധിയാന, പട്‌ന, ഗുവാഹത്തി എന്നിങ്ങനെ രാജ്യത്തുടനീളമുള്ള അഞ്ച് സ്ഥലങ്ങളില്‍ ഓല കാറുകള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.