ന്യൂഡല്‍ഹി: സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ച് മലയാളി താരം സഞ്ജു വി. സാംസണ്‍. വിരാട് കോഹ്‌ലി ഉള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ ടീമിലില്ല. ശിഖര്‍ ധവാനാണ് ടീമിനെ നയിക്കുക. സഞ്ജുവിന് പുറമേ വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനും ടീമിലുണ്ട്.
വിന്‍ഡീസ് പര്യടനത്തില്‍ കളിച്ച ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, അര്‍ഷ്ദീപ് സിങ്, യുസ്വേന്ദ്ര ചാഹല്‍ തുടങ്ങിയവര്‍ ടീമില്‍ ഇല്ല. പേസ് ബൗളര്‍ ദീപക് ചഹാറും സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദറും ഇടവേളയ്ക്കുശേഷം തിരിച്ചെത്തി. മൂന്നുമത്സരങ്ങളടങ്ങിയ പരമ്പര ഓഗസ്റ്റ് 18 ന് തുടങ്ങും. ഇതിനുശേഷം ഇന്ത്യ ഏഷ്യാകപ്പില്‍ കളിക്കും.
ടീം: ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, വാഷിങ്ടണ്‍ സുന്ദര്‍, ശാര്‍ദൂല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, ആവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചഹാര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.