ഗതാഗത നിയമലംഘന പിഴയിലെ 50 ശതമാനം ഇളവ് നീട്ടി നല്കി ഷാർജ

ഗതാഗത നിയമലംഘന പിഴയിലെ 50 ശതമാനം ഇളവ് നീട്ടി നല്കി ഷാർജ

ഷാർജ: ഗതാഗത നിയമലംഘനങ്ങള്‍ക്കുളള പിഴയിലെ 50 ശതമാനം ഇളവ് ഷാർജ റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി നീട്ടി നല്കി. 2022 ഒക്ടോബർ നാലുവരെ ഇത്തരത്തില്‍ പിഴയടക്കാമെന്നാണ് പുതിയ അറിയിപ്പ്. 2015 ജനുവരി 1 നും 2022 മാർച്ച് 31 നും ഇടയില്‍ പിഴ കിട്ടിയവർക്കാണ് ആനുകൂല്യം പ്രയോജനപ്പെടുത്താനാവുക.

പിഴയടക്കേണ്ടത് എങ്ങനെ
1. www.srta.gov.ae വെബ്സൈറ്റിലൂടെ പിഴ അടയ്ക്കാം
2. സ്മാർട്ട് ഫോണ്‍ ആപ്ലിക്കേഷനിലും സൗകര്യം ലഭ്യം
3. ഷാ‍ർജ റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയുടെ അല്‍ അസ്രയിലുളള ഹെഡ് ക്വാർട്ടേഴ്സിലെത്തിയും പിഴയടക്കാം
4. ഷാ‍ർജ റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയുടെ കല്‍ബയിലും ഖോർഫക്കാനിലുമുളള ബ്രാഞ്ചിലെത്തിയും പിഴ അടയ്ക്കാനുളള സൗകര്യമുണ്ട്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.