ദുബായ് : രാജ്യത്ത് നിലവിലുള്ള ഉച്ചവിശ്രമ നിയമത്തിന്റെ പാശ്ചാത്തലത്തിൽ ദുബായ് തൊഴിൽ കാര്യസ്ഥിരം സമിതി തൊഴിലിടങ്ങളിൽ ജല വിതരണം യജ്ഞത്തിന് തുടക്കം കുറിച്ചു. 100,000 തൊഴിലാളികളെ ലക്ഷ്യവെച്ചുള്ളതാണ് സംരംഭം.ഇതിനകം 15,000 ലധികം തണുത്ത ബോട്ടിൽ വെള്ളവും, ശീതള പാനീയങ്ങളും വിതരണം ചെയ്തുവെന്ന് ദുബായ് പെർമന്റ് കമ്മിറ്റി ഓഫ് ലേബേഴ്സ് അഫയേഴ്സിന്റെ ജനറൽ കോഡിനേറ്റർ അബ്ദുള്ള ലഷ്കരി അറിയിച്ചു. അതിനിടയിൽ ദുബായിലെ തൊഴിലിടങ്ങൾ ഉച്ചവിശ്രമ നിയമം പൂർണമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ അധികൃതർ സ്ഥിരമായി തൊഴിൽ സ്ഥലങ്ങളിൽ പരിശോധനകൾ നടത്തുന്നുണ്ട്.
കഠിനമായ ചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിന് വേണ്ടി ഉച്ചയ്ക്ക് 12:30 മുതൽ 3:00 മണിവരെ- അവർക്ക് നിർബന്ധിത ഉച്ചവിശ്രമം അനുവദിക്കുന്നതാണ് ഉച്ചവിശ്രമ നിയമം.ഈ സമയത്തു തൊഴിലാളികളെ വെയിലത്ത് പണിയെടുപ്പിക്കാൻ പാടില്ല.നിയമം ലംഘിക്കുന്നവർക്ക് വലിയ രീതിയിലുള്ള പിഴ ലഭിക്കും.ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയാണ് ഉച്ചവിശ്രമ നിയമം .
തൊഴിലാളികൾക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനും ഉയർന്ന താപനിലയിൽ ജോലി ചെയ്യുന്നത് കൊണ്ടുണ്ടാകുന്ന അപകട സാധ്യതകളിൽ അവരെ സംരക്ഷിക്കാൻ വേണ്ടിയാണ് നിയമം നടപ്പിലാക്കുന്നതെന്ന് ദുബായ് തൊഴിൽ കാര്യ സ്ഥിരം സമിതിയുടെ ചെയർമാനും ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ഫോറിനേഴ്സ് ആൻഡ് അഫയേഴ്സ് അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ വെളിപ്പെടുത്തി.
ഇത് 18 വർഷമാണ് യു എ ഇ ഉച്ചവിശ്രമ നിയമം നടപ്പിലാക്കുന്നത്
ഫോട്ടോ : ദുബായ് പെർമന്റ് കമ്മിറ്റി ഓഫ് ലേബേഴ്സ് അഫയേഴ്സിന്റെ ജനറൽ കോഡിനേറ്റർ അബ്ദുള്ള ലഷ്കരി തൊഴിലാളികൾക്ക് വെള്ളവും ശീതള പാനീയങ്ങളും വിതരണം ചെയ്യുന്നു.
ഫോട്ടോ : ദുബായ് തൊഴിൽ കാര്യ സ്ഥിരം സമിതിയുടെ ജനറൽ കോഡിനേറ്റർ അബ്ദുള്ള ലഷ്കരി തൊഴിലാളികൾക്ക് ഉച്ച വിശ്രമ നിയമവുമായി ബന്ധപ്പെട്ടുള്ള നിർദേശങ്ങൾ നൽകുന്നു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.