ഗൂഗിളിന്റെ 63 ലക്ഷം വേണ്ട; മൂന്നു കോടി ശമ്പളത്തിന് മലയാളി ബി.ടെക് ബിരുദധാരി ജര്‍മ്മന്‍ കമ്പനിയിലേക്ക്

ഗൂഗിളിന്റെ 63 ലക്ഷം വേണ്ട; മൂന്നു കോടി ശമ്പളത്തിന് മലയാളി ബി.ടെക് ബിരുദധാരി ജര്‍മ്മന്‍ കമ്പനിയിലേക്ക്

കൊച്ചി: ബി.ടെക് ബിരുദധാരിയായ യുവാവ് പ്രതിവര്‍ഷം മൂന്ന് കോടിയുടെ വാര്‍ഷിക പാക്കേജില്‍ കാമ്പസ് പ്ലേസ്മെന്റിലൂടെ ജോലി നേടി. ലവ്‌ലി പ്രൊഫഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 2018-22 കമ്പ്യൂട്ടര്‍ സയന്‍സ് ബാച്ചിലാണ് പഠിച്ചിറങ്ങിയ മലപ്പുറം സ്വദേശി എം യാസിറാണ് ഈ തിളങ്ങുന്ന നേട്ടത്തിനുടമ.

ഒരു ജര്‍മ്മന്‍ അന്താരാഷ്ട്ര കമ്പനിയാണ് യാസിറിന് വമ്പന്‍ ഓഫര്‍ നല്‍കിയത്. യുവാക്കളുടെ സ്വപ്ന തൊഴിലിടമായ ഗൂഗിള്‍ ആണ് യാസിറിന് ആദ്യം ജോലി നല്‍കിയത്. ഗൂഗിള്‍ നല്‍കിയ 63 ലക്ഷത്തിന്റെ ഓഫറില്‍ നിന്നാണ് മൂന്ന് കോടിയിലേക്ക് യാസിര്‍ കളം മാറ്റുന്നത്.

പഠന സമയത്ത് തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും മെഷീന്‍ ലേണിങ്ങിലും കാണിച്ച താല്‍പര്യമാണ് ജോലി ലഭിക്കാന്‍ സഹായമായതെന്ന് യാസിര്‍ പറയുന്നു. അതോടൊപ്പം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി ലോകമെമ്പാടും സുഹൃത്തുക്കളെ സൃഷ്ടിക്കാന്‍ കഴിഞ്ഞതും കരിയറില്‍ സഹായകമായി.

ഒരു കോടിക്ക് മുകളില്‍ വാര്‍ഷിക പാക്കേജ് ലഭിച്ച ആയിരത്തോളം പൂര്‍വ വിദ്യാര്‍ഥികളാണ് തങ്ങള്‍ക്കുള്ളതെന്ന് ലവ്‌ലി പ്രൊഫഷണല്‍ യൂണിവേഴ്‌സിറ്റി അവകാശപ്പെടുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.