കാലവര്‍ഷത്തിലെ ട്രെന്റി ലുക്ക് നിങ്ങള്‍ക്കും സ്വന്തമാക്കാം

കാലവര്‍ഷത്തിലെ ട്രെന്റി ലുക്ക് നിങ്ങള്‍ക്കും സ്വന്തമാക്കാം

മഴക്കാലത്ത് എന്ത് ധരിക്കും എന്ന ആശങ്കയിലാണ് പലരും. എന്ത് ധരിച്ചാലും ട്രെന്റി ലുക്ക് ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നവര്‍ക്കാണ് ഇക്കാര്യത്തില്‍ ആശങ്ക കൂടുതല്‍. ആശങ്ക ഇനി വേണ്ട. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മഴക്കാലത്തും നിങ്ങള്‍ ആഗ്രഹിക്കുന്ന ട്രെന്റി ലുക്ക് സ്വന്തമാക്കാം.

1. നീളം കൂടിയ വസ്ത്രങ്ങള്‍ ഒഴിവാക്കാം

നീളം കൂടിയ വസ്ത്രങ്ങള്‍ മഴക്കാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്. വസ്ത്രങ്ങളില്‍ ചെളി പിടിക്കുന്നതിനുള്ള സാധ്യത ഒഴിവക്കാനാണിത്.
വെള്ള പോലുള്ള ലൈറ്റ് വര്‍ണ്ണത്തിലുള്ള പാന്റ്‌സ് ഈ സമയം ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം.

2. ലൈറ്റ് ആന്റ് ലൂസ് ടോപ്‌സ് തിരഞ്ഞെടുക്കാം

ലൂസ് ടോപ്പ് ധരിക്കാന്‍ ശ്രദ്ധിക്കുക. ഇത്തരം വസ്ത്രങ്ങള്‍ നനഞ്ഞാലും നമ്മളുടെ ശരീരത്തിന് ഇറിറ്റേഷന്‍ ഉണ്ടാക്കാത്ത വിധത്തില്‍ നില്‍ക്കും. പെട്ടെന്ന് ഉണങ്ങികിട്ടുവാനും അയഞ്ഞ വസ്ത്രങ്ങളാണ് നല്ലത്.

3. നിറങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കാം

ഡാര്‍ക്ക് ഷേയ്ഡാണ് ലൈറ്റ് ഷേയ്ഡിനേക്കാള്‍ എന്തുകൊണ്ടും ഭംഗി. മഴക്കാലത്ത് നമ്മള്‍ നനയാനും അതുപോലെ വസ്ത്രങ്ങളില്‍ ചെളിയാകുവാനുമുള്ള സാധ്യതകള്‍ കൂടുതലാണ്. അതുകൊണ്ട് ഡാര്‍ക്ക് ഷേയ്ഡ് തിരഞ്ഞെടുക്കുക. ബ്ലാക്ക്, ഡാര്‍ക്ക് ബ്രൗണ്‍, ബ്ലൂ, എന്നിവയെല്ലാം ഉപയോഗിക്കാവുന്നതാണ്.

4. ഷോര്‍ട്‌സ് ആന്റ് കാപ്രീസ്

മഴക്കാലത്ത് ഷോര്‍ട്‌സ്, കാപ്രീസ്, അല്ലെങ്കില്‍ ഷോര്‍ട് സ്‌കേര്‍ട്‌സ് എന്നിവ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. പെട്ടെന്ന് നനയാതെ സംരക്ഷിക്കുന്നതിനും അതുപോലെ പെട്ടെന്ന് ഉണങ്ങുവാനും ഇത് സഹായിക്കും.

5. ഷൂ ഒഴിവാക്കാം

മഴക്കാലത്ത് എയര്‍ സര്‍ക്കുലേഷന്‍ ഉള്ള ചെരിപ്പുകള്‍ ധരിക്കുന്നതാണ് നല്ലത്. മഴക്കാലത്ത് പാദസംരക്ഷണം ഉറപ്പാക്കുവാനും ഇത് നല്ലതാണ്. ഷൂ ഉപയോഗിച്ചാല്‍ ദുര്‍ഗദ്ദം ഉള്‍പ്പടെ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്.

6 കാലാവസ്ഥയോട് ചേരുന്ന ആഭരണങ്ങള്‍ തിരഞ്ഞെടുക്കാം

സിംപിള്‍ ലുക്കാണ് മഴക്കാലത്ത് നല്ലത്. ഹെവിയായി ഉള്ള ആഭരണങ്ങള്‍ ധരിച്ചാല്‍ ഇത് ചില സാഹചര്യങ്ങളില്‍ ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കും. അതിനാല്‍ ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ തിരഞ്ഞെടുത്ത് ധരിക്കുവാന്‍ ശ്രദ്ധിക്കാവുന്നതാണ്.

7 ബാഗുകള്‍ തിരഞ്ഞെടുക്കാം

മഴക്കാലത്ത് പൊതുവേ ട്രാന്‍സ്പരന്റ് ബാഗുകള്‍, വിനൈല്‍ ഹാന്റ്ബാഗ്, കാന്‍വാസ് എന്നിവ പോലുള്ള ബാഗുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ഒതുങ്ങി കിടക്കുന്ന ബാഗുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.