അഹമ്മദാബാദ്:മണ്ണിനടിയിൽ നിന്ന് പെൺകുഞ്ഞിനെ ജീവനോടെ കണ്ടെത്തി. ഗുജറാത്തിലെ സബർകന്ത് ജില്ലയിൽ കൃഷിയിടത്തിൽ നിന്ന് ശബ്ദം കേട്ടു എത്തിയ കർഷകൻ ജിതേന്ദ്ര സിങാണ് ആദ്യം കൂട്ടിയെ കണ്ടത്തിയത്ത്.
മണ്ണിനടിയിൽ മൂടിയ നിലയിലായിരുന്നു കുട്ടി. ഉടൻതന്നെ കുഴി മാന്തുകയും ആംബുലൻസ് വിളിച്ച് കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.കുട്ടി ശ്വാസതടസം നേരിടുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.
രാവിലെ ജോലിക്കാരനുമായി കൃഷിയിടത്തിൽ എത്തിയതായിരുന്നു ജിതേന്ദ്ര സിങ്. മഴ പെയ്തതിനാൽ ഭൂമി നനഞ്ഞിരുന്നു. പെട്ടെന്നാണ് കൃഷിയിടത്തിൽ ഒരു ഭാഗത്തുനിന്ന് ഒരു ശബ്ദം കേട്ടത് പാമ്പ് ആയിരിക്കുമെന്നാണ് ആദ്യം കരുതിയത് തുടർന്ന് കരച്ചിലും കേട്ടതോടെ കുഴിച്ചു നോക്കുകയായിരുന്നു.
കുഴി മാന്തുന്നതിനിടയിൽ കുട്ടിയുടെ കാൽ കാണുകയായിരുന്നു. പെട്ടെന്നുതന്നെ ആംബുലൻസ് വിളിക്കുകയും കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ഡോക്ടർമാർ കുട്ടിയെ നിരീക്ഷിച്ചു വരുകയാണ്.
പോലീസ് സംഭവസ്ഥലത്തെത്തുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. കുട്ടിയുടെ മാതാപിതാക്കൾക്കുവേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഐ.പി.സി. സെക്ഷൻ 307 പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.