'ഭാരതത്തില്‍ അഭിമാനം കൊള്ളുന്ന ഏതൊരാളും ഹിന്ദു'; ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്നതിന് ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ആവശ്യമില്ലെന്ന് മോഹന്‍ ഭാഗവത്

'ഭാരതത്തില്‍ അഭിമാനം കൊള്ളുന്ന ഏതൊരാളും ഹിന്ദു'; ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്നതിന് ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ആവശ്യമില്ലെന്ന് മോഹന്‍ ഭാഗവത്

ഗുവാഹത്തി: ഭാരതമെന്ന സങ്കല്‍പ്പത്തില്‍ അഭിമാനം കൊള്ളുന്നവരെല്ലാം ഹിന്ദുക്കളാണെന്ന് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്. ഗുവാഹത്തിയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ആര്‍.എസ്.എസ് തലവന്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയത്. ഹിന്ദുവെന്നത് മതപരമായ ഒരു വാക്ക് മാത്രമല്ല. ആയിരക്കണക്കിന് വര്‍ഷമായി വേരുറച്ച ഒരു സാംസ്‌കാരിക ഐഡന്റിറ്റിയാണതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

ഭാരതവും ഹിന്ദുവും പര്യായപദങ്ങളാണ്. അതിനാല്‍ തന്നെ ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്നതിന് ഔദ്യോഗികമായ പ്രഖ്യാപനത്തിന്റെ ആവശ്യമില്ല. ഇന്ത്യയുടെ സംസ്‌കാരം അത് പ്രതിഫലിപ്പിക്കുന്നുണ്ട്. ആരെയെങ്കിലും എതിര്‍ക്കാനോ ഉപദ്രവിക്കാനോ അല്ല ആര്‍.എസ്.എസ് രുപീകരിക്കപ്പെട്ടത്. വ്യക്തിത്വ നിര്‍മാണത്തിലും ഇന്ത്യയെ ആഗോളതലത്തില്‍ ഒന്നാമതാക്കാനുമാണ് ശ്രമിക്കുന്നത്.

അനധികൃത കുടിയേറ്റം, ഹിന്ദുക്കള്‍ക്ക് മൂന്ന് കുട്ടികള്‍ വേണമെന്ന ആവശ്യം എന്നിവയിലെല്ലാം ആര്‍.എസ്.എസ് നിലപാടില്‍ മാറ്റമില്ലെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഇന്ത്യയുടെ വൈവിധ്യത്തിന്റെ ഉത്തമ ഉദാഹരണമാണ്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോഹന്‍ ഭാഗത് ഗുവാഹത്തിയിലെത്തിയത്.

നേരത്തെ ആഗോള പ്രശ്‌നങ്ങള്‍ക്ക് ഉത്തരങ്ങള്‍ നല്‍കാന്‍ പാകത്തിന് ബൗദ്ധീക ശേഷി ഇന്ത്യക്കുണ്ടെന്ന് മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു. ദേശീയതയില്‍ നിന്നാണ് യുദ്ധങ്ങള്‍ ഉടലെടുക്കുന്നത്. അതുകൊണ്ടാണ് ലോക നേതാക്കള്‍ ആഗോള ദേശീയതയെ കുറിച്ച് സംസാരിക്കാന്‍ ആരംഭിച്ചത്. എന്നാല്‍, ആഗോളീകരണത്തെ കുറിച്ച് വാചാലരാവുമ്പോഴും ഇവരെല്ലാവരും സ്വന്തം രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് പരമാവധി പരിഗണന നല്‍കുന്നത് കാണാമെന്നും ഭാഗവത് കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.