എസ്എസ്എല്‍വി ഉപഗ്രഹവുമായുള്ള ബന്ധം നഷ്ടമായി; ശാസ്ത്രജ്ഞര്‍ ആശങ്കയില്‍

എസ്എസ്എല്‍വി ഉപഗ്രഹവുമായുള്ള ബന്ധം നഷ്ടമായി; ശാസ്ത്രജ്ഞര്‍ ആശങ്കയില്‍

ശ്രീഹരിക്കോട്ട: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് ഇന്ന് രാവിലെ 9.18 ന് വിക്ഷേപിച്ച എസ്എസ്എല്‍വി ഡി-1 ഉപഗ്രഹവുമായുള്ള ബന്ധം നഷ്ടപ്പെട്ടത് ദൗത്യത്തെ ആശങ്കയിലാക്കി. കന്നി പറക്കലിന്റെ അവസാന ഘട്ടത്തില്‍ ഉപഗ്രഹത്തില്‍ നിന്നുള്ള ഡാറ്റകള്‍ സ്വീകരിക്കാന്‍ കഴിയാതെ വരികയായിരുന്നു. ബന്ധം പുനസ്ഥാപിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍.

എന്താണ് സംഭവിച്ചതെന്ന കാര്യം പരിശോധിച്ച് വരുകയാണെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. വിക്ഷേപണത്തിന്റെ ആദ്യ മൂന്ന് ഘട്ടങ്ങളും കൃത്യമായി നടന്നിരുന്നു. വെലോസിറ്റി ട്രിമ്മിങ് മെഡ്യൂള്‍ പ്രവര്‍ത്തിച്ചോ എന്ന കാര്യത്തിലാണ് ആശയക്കുഴപ്പം നിലനില്‍ക്കുന്നത്. ഉപഗ്രഹവുമായി ബന്ധം പുനസ്ഥാപിക്കാനുള്ള തീവ്രശ്രമങ്ങള്‍ തുടരുകയാണ്.

എസ്എസ്എല്‍വിയുടെ എല്ലാ ഘട്ടങ്ങളും വിജയകരമായെങ്കിലും ദൗത്യത്തിന്റെ ടെര്‍മിനല്‍ ഘട്ടത്തില്‍ ഡാറ്റ നഷ്ടപ്പെടുകയായുണ്ടായതെന്ന് ഐഎസ്ആര്‍ഒ മേധാവി സോമനാഥ് പറഞ്ഞു. സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തയാറാക്കിയ ഉപഗ്രഹത്തിന് ഒട്ടേറെ സവിശേഷതകളുണ്ട്. ആസാദി സാറ്റിന്റെ ഭാരം എട്ട് കിലോ മാത്രമാണ്. ഉപഗ്രഹ വാഹിനി എസ് എസ് എല്‍ വിയുടെ ഭാരം 120 ടണ്ണാണ്.

പത്തില്‍ താഴെ മാത്രം ശാസ്ത്രജ്ഞര്‍ മാത്രം പങ്കെടുത്ത വിക്ഷേപണമാണ് നടന്നത്. മലപ്പുറം മംഗലം സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഈ കുഞ്ഞന്‍ പേടകത്തിന് പിന്നില്‍.

ഭൂമധ്യരേഖയില്‍ നിന്നും 350 കിലോമീറ്റര്‍ അകലെയുള്ള, ലോവര്‍ എര്‍ത്ത് ഓര്‍ബിറ്റിലേക്കും സണ്‍സിംക്രനൈസ് ഓര്‍ബിറ്റിലേക്കുമുള്ള വിക്ഷേപണം ലക്ഷ്യമിട്ടാണ് എസ് എസ് എല്‍ വി ഡി-1 അതിന്റെ പ്രഥമ ദൗത്യത്തിലേക്ക് കടക്കുന്നത്. അഞ്ഞൂറ് കിലോമീറ്റര്‍ ദൂരപരിധിയില്‍ അഞ്ഞൂറ് കിലോഗ്രാമില്‍ താഴെയുള്ള ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാന്‍ എസ് എസ് എല്‍ വിക്ക് സാധിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.