ബ്രിട്ടൻ: വ്യായാമവും ആരോഗ്യപരമായ സൗഹൃദങ്ങളും മനുഷ്യന്റെ ഓർമ്മശക്തിയേയും ചിന്താശേഷിയേയും പ്രത്യക്ഷമായും പരോക്ഷമായും വർദ്ധിപ്പിക്കുന്നുവെന്ന് പുതിയ പഠനം. ഓർമ്മയും ചിന്താശേഷിയും സംരക്ഷിക്കുന്ന തരത്തിൽ വ്യായാമവും സൗഹൃദങ്ങളും തലച്ചോറിനെ മാറ്റുന്നു. ന്യൂറോളജി എന്ന ജേർണലിലാണ് ഇത് സംബന്ധിച്ച പഠനം പുറത്തു വന്നിരിക്കുന്നത്.
ചിട്ടയായ വ്യായാമം, സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഒപ്പം സമയം പങ്കിടൽ തുടങ്ങിയ ശാരീരികവും മാനസികവുമായ പ്രവർത്തനങ്ങൾ ഒരു പരിധി വരെ മറവിരോഗത്തെ പ്രതിരോധിക്കും എന്നാണ് ബ്രിട്ടനിൽ നടന്ന പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. കുടുംബാംഗങ്ങളിൽ മറവിരോഗ ചരിത്രമുള്ളവരിൽ പോലും മറവിരോഗത്തെ പ്രതിരോധിക്കാൻ മാനസികവും ശാരീരികവുമായി സജീവമായിരിക്കുന്നത് വഴി സാധിക്കുന്നു.
56 വയസുള്ള 501376 പേരെ ഉൾപ്പെടുത്തി പത്തുവർഷമായി നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തൽ. നിരീക്ഷണ കാലയളവിൽ 5,185 പേരിൽ മറവി രോഗങ്ങൾ കണ്ടെത്തി. ഇവരിൽ ഭൂരിഭാഗം പേർക്കും സാമൂഹിക ഇടപെടലുകൾ കുറവായിരുന്നവരും ബോഡിമാസ് ഇൻഡക്സ് കൂടുതലുള്ളവരുമായിരുന്നു. നിഷ്ഠയായ വ്യായാമവും ആരോഗ്യപരമായ ജീവിതശൈലിയും ശീലിക്കുന്നവർക്ക് വിഷാദരോഗ സാധ്യതയും കുറയുന്നുവെന്ന് ഈ പഠനത്തിലൂടെ ഗവേഷകർ കണ്ടെത്തിയിരുന്നു.
ആഗോളതലത്തിൽ ഓരോ നാല് സെക്കൻഡിലും ഡിമെൻഷ്യയുടെ ഒരു പുതിയ കേസ് കണ്ടെത്തുന്നതായി ഗവേഷകർ മുൻപ് വ്യക്തമാക്കിയിരുന്നു. 2050 ആകുമ്പോഴേക്കും ലോകമെമ്പാടുമുള്ള 115 ദശലക്ഷത്തിലധികം ആളുകൾക്കും ഡിമെൻഷ്യ ബാധിക്കാമെന്ന സാഹചര്യവും ഗവേഷകർ മുൻപ് ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിൽ പുതിയ പഠനം പ്രസക്തി ആർജ്ജിക്കുന്നു.
മുൻപ് ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിൽ നടത്തിയ ഒരു പഠനത്തിൽ, ഹൃദയത്തെയും വിയർപ്പ് ഗ്രന്ഥികളെയും പമ്പ് ചെയ്യുന്ന തരത്തിലുള്ള എയ്റോബിക് വ്യായാമം, വാക്കാലുള്ള ഓർമ്മയിലും പഠനത്തിലും ഉൾപ്പെട്ടിരിക്കുന്ന മസ്തിഷ്ക മേഖലയായ ഹിപ്പോകാമ്പസിന്റെ വലുപ്പം വർദ്ധിപ്പിക്കുന്നതായി ഗവേഷകർ കണ്ടെത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.