കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകര്‍ക്ക് തുക തിരിച്ചു നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേരളാ ബാങ്കില്‍ നിന്നടക്കം വായ്പ സ്വീകരിച്ച് നിക്ഷേപകര്‍ക്ക് പണം തിരിച്ചു നല്‍കുമെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. സഹകരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതാധികാര സമിതി ചേര്‍ന്ന് പരിഹാര മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
നിക്ഷേപകര്‍ക്ക് തുക തിരിച്ചു നല്‍കുന്നതില്‍ കൃത്യമായ നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് സര്‍ക്കാരിനോട് കോടതി ചോദിച്ചു. നിക്ഷേപകരുടെയും ബാങ്കിന് പണം നല്‍കാന്‍ ഉള്ളവരുടെയും വിവിധ ഹര്‍ജികളാണ് ജസ്റ്റിസ് ടി.ആര്‍ രവി പരിഗണിച്ചത്.
സഹകരണ മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നുവെന്നും പ്രതിസന്ധി പരിഹരിക്കാന്‍ 400 കോടി രൂപ വേണമെന്ന് യോഗം വിലയിരുത്തി. കൂടൊതെ പണം തിരിച്ച് കിട്ടാനുള്ള മാര്‍ഗങ്ങള്‍ പുനസ്ഥാപീക്കാനും നിക്ഷേപ തുക മുഴുവനും തിരിച്ച് നല്‍കാനും യോഗം തീരുമാനിച്ചവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പണം അത്യാവശ്യമുള്ളവര്‍ ബാങ്കിനോട് രേഖാമൂലം ആവശ്യപ്പെടണമെന്നും അത്യാവശ്യക്കാര്‍ക്ക് പണം നല്‍കിയതിന്റെ രേഖകള്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് പരിഗണിക്കുമ്പോള്‍ എത്ര പണം തിരികെ എത്തിയെന്നും ചിലവ് എത്ര എന്നതും കോടതിയെ കൃത്യമായി അറിയിക്കണമെന്നും നിര്‍ദേശത്തില്‍ കോടതി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.