സ്കൂളുകള്‍ തുറക്കുന്നു, ആഘോഷമാക്കാന്‍ വിപണി, ചെലവ് ചുരുക്കാന്‍ യുഎഇയിലെ കുടുംബങ്ങള്‍

സ്കൂളുകള്‍ തുറക്കുന്നു, ആഘോഷമാക്കാന്‍ വിപണി, ചെലവ് ചുരുക്കാന്‍ യുഎഇയിലെ കുടുംബങ്ങള്‍

യുഎഇ: യുഎഇയിലെ സ്കൂളുകള്‍ മധ്യവേനലവധി കഴിഞ്ഞ് ഈ മാസം അവസാനത്തോടെ തുറക്കും. സ്കൂളുകള്‍ തുറക്കുന്നത് മുന്നില്‍ കണ്ട് ബാഗുകള്‍ക്കും ബുക്കുകള്‍ക്കും സ്റ്റേഷനറികള്‍ക്കും വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുകയാണ് വിവിധ എമിറേറ്റുകളിലെ വിപണികള്‍. ദുബായ് സമ്മർ സർപ്രൈസിന്‍റെ ഭാഗമായി എമിറേറ്റിലുടനീളം വിവിധ പരിപാടികള്‍ നടക്കുന്നുണ്ട്. കുട്ടികള്‍ക്കായി കലാപരിപാടികളും സമ്മാനങ്ങളും സ്കോളർഷിപ്പുകളുമൊരുക്കിയാണ് ദുബായ് സമ്മർ സർപ്രൈസിന്‍റെ 25 മത് എഡിഷന്‍ പുരോഗമിക്കുന്നത്. 


ഓയാസിസ് മാളില്‍ ഓഗസ്റ്റ് 8 മുതല്‍ സെപ്റ്റംബർ നാലുവരെ 75 ശതമാനം വിലക്കിഴിവാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. സ്കൂള്‍ സാമഗ്രികള്‍ വാങ്ങുമ്പോള്‍ ശുക്രന്‍ പോയിന്‍റ് മൂന്നിരട്ടി ലഭിക്കുമെന്ന പ്രത്യേകതകൂടിയുണ്ട്. മാത്രമല്ല, കുട്ടികള്‍ക്ക് പങ്കെടുക്കാന്‍ അവസരമൊരുക്കി സ്പെല്ലിംഗ് ബീ മത്സരങ്ങള്‍ ഓഗസ്റ്റ് 13 ന് വൈകീട്ട് ആറുമുതല്‍ എട്ട് വരെ നടക്കുന്നുണ്ട്. 

രണ്ട് ഗ്രൂപ്പുകളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. ഏഴുമുതല്‍ ഒന്‍പത് വയസുവരെയുളള കുട്ടികള്‍ക്കും 10 മുതല്‍ 12 വയസുവരെയുളള കുട്ടികള്‍ക്കുമാണ് പങ്കെടുക്കാന്‍ സാധിക്കുക. വിജയികളാകുന്നവർക്ക് നിരവധി സമ്മാനങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഒയാസിസ് മാള്‍ സ്റ്റേഷനില്‍ 13 മുതല്‍ 28 വരെ ഒരുക്കിയ കളികള്‍ക്കായി പ്രത്യേക ഇടവും ഒരുക്കിയിട്ടുണ്ട്. 

ക്രാറ്റ് ആന്‍റ് ബാരല്‍ കുട്ടികള്‍ക്ക് ഈ വേനലവധിക്കാലത്ത് സമ്മാനമായി നല്‍കുന്നത് ഒരു പ്രത്യേക മുറിതന്നെയാണ്. ഓഗസ്റ്റ് 8 മുതല്‍ സെപ്റ്റംബർ നാലുവരെ നടക്കുന്ന മത്സരങ്ങളില്‍ വിജയികളാകുന്നവർക്ക് 50,000 ദിർഹം വിലമതിക്കുന്ന കുട്ടികളുടെ മുറിയിലേക്ക് ആവശ്യമായതും അലങ്കരിക്കാനുളളതുമായ ഫർണിച്ചറുകള്‍ സമ്മാനമായി ലഭിക്കും.

25,00 ദിർഹം വിലമതിക്കുന്ന മോദേഷ് സ്കോളർഷിപ്പുകള്‍ ഇത്തവണയും ഡിഎസ്എസിന്‍റെ ഭാഗമായി നല്‍കുന്നുണ്ട്. നക്കീല്‍ മാളാണ് സംഘാടകർ. ജംബോ ഇലക്ട്രോണിക്സ് ലാപ്ടോപുകള്‍ മാറ്റിവാങ്ങുമ്പോള്‍ 600 ദിർഹം വരെ നല‍്കുന്നു. കുട്ടികള്‍ക്കും അധ്യാപകർക്കും 15 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.ഷറഫ് ഡിജി 2 മില്ല്യണ്‍ ദിർഹം വരെ സമ്മാനമായി ലഭിക്കാനുളള അവസരമാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. 

എമിറേറ്റ്സ് എന്‍ബിഡി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പൂജ്യം ശതമാനം പലിശയില്‍ മാക് ബുക്ക് വാങ്ങാനുളള അവസരവും ഒരുക്കിയിട്ടുണ്ട്. പാന്‍ എമിറേറ്റ്സ് 20,000 വരെയുളള സ്കോളർഷിപ്പുകള്‍ നേടാനുളള അവസരവും ഒരുക്കുന്നുണ്ട്.
ദുബായ് ഫെസ്റ്റിവല്‍ ആന്‍റ് റീടെയ്ല്‍ എസ്റ്റാബ്ലിഷ്മെന്‍റാണ് ദുബായ് സമ്മർ സർപ്രൈസ് ഒരുക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.