ഡോളറിന്റെ മൂല്യം ഇടിഞ്ഞു; രൂപയ്ക്ക് കുതിപ്പ്

ഡോളറിന്റെ മൂല്യം ഇടിഞ്ഞു; രൂപയ്ക്ക് കുതിപ്പ്

ന്യൂഡൽഹി: രൂപയുടെ മൂല്യത്തിൽ കുതിപ്പ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 79.27 നിലവാരത്തിൽ എത്തി. യുഎസിലെ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും കുറഞ്ഞത് രൂപയുടെ കുതിപ്പിന് കാരണമായി.

ജൂൺ 16ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് ബുധനാഴ്ച ഡോളർ സൂചിക നേരിട്ടത്. ജൂണിനെ അപേക്ഷിച്ച് ജൂലൈയിൽ യുഎസിലെ പണപ്പെരുപ്പ നിരക്കിൽ കാര്യമായ മാറ്റമില്ലാതിരുന്നു. 

യുഎസിലെ പണപ്പെരുപ്പം നിയന്ത്രണത്തിൽ ആയതോടെ ഡോളറിനെതിരെ ഏഷ്യൻ കറൻസികൾ വൻ നേട്ടമുണ്ടാക്കി. ആഗോള തലത്തിൽ ഓഹരി സൂചികകൾ കുതിച്ചു. 600 പോയിന്റ് നേട്ടം ഉണ്ടാക്കിയ സെൻസെക്സ് നാല് മാസത്തെ ഉയർന്ന നിലവാരമായ 59,400 ലെത്തി. ഈ സാഹചര്യം തുടർന്നാൽ 78.90 നിലവാരത്തിലേക്ക് രൂപയുടെ മൂല്യം ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

വിലക്കയറ്റം ഉയർന്നു നിൽക്കുകയാണെങ്കിൽ വീണ്ടും 0.75 ശതമാനം നിരക്ക് ഉയർത്തേണ്ടി വരുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ വിലക്കയറ്റത്തിൽ വർധന ഉണ്ടാകാതിരുന്നതിനാൽ അടുത്ത യോഗത്തിൽ ഫെഡറൽ റിസർവ് നിരക്ക് വർധന 0.50 ശതമാനത്തിൽ ഒതുക്കുമെന്നാണ് കണക്കുകൂട്ടൽ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.