കാര്‍ യാത്രക്കാര്‍ക്കു നേരെ തിളച്ച ടാര്‍ ഒഴിച്ച കേസ്; എട്ടു പേര്‍ കസ്റ്റഡിയില്‍

കാര്‍ യാത്രക്കാര്‍ക്കു നേരെ തിളച്ച ടാര്‍ ഒഴിച്ച കേസ്; എട്ടു പേര്‍ കസ്റ്റഡിയില്‍

കൊച്ചി: കാർ യാത്രക്കാരുടെ ദേഹത്ത് തിളച്ച ടാറൊഴിച്ച സംഭവവുമായി ബന്ധപ്പെട്ട് എട്ടു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ടാർ ഒഴിച്ച തൊഴിലാളി തൃപ്പൂണിത്തുറ സ്വദേശി കൃഷ്ണപ്പനെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.റോഡിൽ അറ്റകുറ്റിപ്പണി നടക്കുന്നത് അറിയാതെ കാറിലെത്തിയ തങ്ങളെ കയറ്റി വിടണം എന്ന് ആവശ്യപ്പെട്ടു. ജോലി നടക്കുന്നതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് ബോർഡ് ഒന്നുമില്ലാത്തതിനാലാണ് കാർ കടന്നുവന്നതെന്നും അറ്റകുറ്റപ്പണിക്കാരോട് പറഞ്ഞു. എന്നാൽ ടാറിങ് തൊഴിലാളി എതിർത്തു. ഇതോടെ വാക്കേറ്റമായി ഇതിനിടയിൽ ടാറിങ് തൊഴിലാളി തിളച്ച ടാർ ഒഴിക്കുകയായിരുന്നു എന്നാണ് യുവാക്കളുടെ പരാതി. 

അതേസമയം ടാറിങ് തൊഴിലാളിയെ കാർ യാത്രക്കാർ അക്രമിച്ചന്നും ഇതിനിടെ കയ്യിലുള്ള ടാറിങ് പാത്രം തെറിച്ചപ്പോഴാണ് ദേഹത്ത് പതിച്ചതെന്നുമാണ് കരാർ കമ്പനി പറയുന്നത്.


സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ മൂന്നു യുവാക്കളെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിനോദ് വർഗീസ്, വിനു, ജിജോ എന്നിവർക്കാണ് പൊള്ളലേറ്റത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.