കണ്ണൂര്‍: സഭയുടെയും സമൂഹത്തിന്റെയും നട്ടെല്ലായ യുവജനങ്ങള്‍ ലോകത്തിന്റെ പ്രകാശമായി മാറണമെന്ന് തലശേരി അതിരൂപത ആര്‍ച്ചു ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. കത്തോലിക്ക കോണ്‍ഗ്രസ് തലശേരി അതിരൂപത യൂത്ത് കൗണ്‍സിലിന്റെ ദ്വിദിന യുവജന നേതൃക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹ്യ തിന്മകള്‍ക്കെതിരെ ക്രിയാത്മകമായി ഇടപെടാന്‍ യുവജനങ്ങള്‍ക്ക് ആകണമെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. സഭയിലെ മുന്‍ഗാമികളായ പിതാക്കന്മാരും നേതാക്കന്മാരും സഭയ്ക്കും സമൂഹത്തിനും വേണ്ടി ചെയ്ത പ്രവൃത്തികള്‍ ഉള്‍ക്കൊണ്ടു കൊണ്ട് കത്തോലിക്ക കോണ്‍ഗ്രസിന്റെ യുവജന വിഭാഗവും സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിക്കണമെന്ന് അതിരൂപത പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍ ഡോക്ടര്‍ ഫിലിപ്പ് കവിയില്‍ യുവജനങ്ങളെ ഉദ്‌ബോധിപ്പിച്ചു.
ക്യാമ്പിന്റെ ആദ്യ ദിന ഉദ്ഘാടനം വികാരി ജനറാള്‍ മോണ്‍. ആന്റണി മുതുകുന്നേല്‍ നിര്‍വഹിച്ചു. അതിരൂപത പ്രസിഡന്റ് അഡ്വ. ടോണി ജോസഫ് പുഞ്ച കുന്നേല്‍ അധ്യക്ഷനായിരുന്നു. കത്തോലിക്കാ കോണ്‍ഗ്രസ് അതിരൂപത ഡയറക്ടര്‍ ഫാദര്‍ ഫിലിപ്പ് കവിയില്‍ മുഖ്യ പ്രഭാഷണം നടത്തി. ആല്‍ഫ ഇന്‍സ്റ്റിറ്റ്യൂട്ട് ഡീന്‍ ഓഫ് സ്റ്റഡിസും അതിരൂപത ഫിനാന്‍സ് ഓഫീസറുമായ ഡോക്ടര്‍ ജോസഫ് കാക്കര മറ്റത്തില്‍, ബെന്നി ആന്റണി എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
അതിരൂപത ജനറല്‍ സെക്രട്ടറി ബെന്നി പുതിയപുറം, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ബേബി നെട്ടനാനി, യൂത്ത് കൗണ്‍സില്‍ ഗ്ലോബല്‍ കോ ഓര്‍ഡിനേറ്റര്‍ സിജോ അമ്പാട്ട്, കത്തോലിക്ക കോണ്‍ഗ്രസ് രൂപത വൈസ് പ്രസിഡന്റ് പീയൂസ് പറയിടം, യൂത്ത്കൗണ്‍സില്‍ രൂപതാ ഭാരവാഹികളായ സിജോ കണ്ണേഴത്ത്, ടോം ജോസ്, ടോണി ചേപ്പുകാലായില്‍, ഷോബി നടുപ്പറമ്പില്‍, മരിയ പുത്തന്‍പുരയില്‍, സനീഷ് ഔസേഫ്, ജിജോ കണ്ണംകുളത്തേല്‍ എന്നിവര്‍ പ്രസംഗിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.