രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ 12 പേര്‍ക്ക്; മനോജ് എബ്രഹാമിനും ബിജി ജോര്‍ജിനും വിശിഷ്ട സേവാ മെഡല്‍

രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ 12 പേര്‍ക്ക്; മനോജ് എബ്രഹാമിനും ബിജി ജോര്‍ജിനും വിശിഷ്ട സേവാ മെഡല്‍

ന്യൂഡല്‍ഹി: സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. 12 മലയാളികള്‍ ഉള്‍പ്പടെ 1,082 ഉദ്യോഗസ്ഥരാണ് മെഡലുകള്‍ക്ക് അര്‍ഹരായത്. എഡിജിപി മനോജ് എബ്രഹാം, എസിപി ബിജി ജോര്‍ജ് എന്നിവര്‍ രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡല്‍ നേടി.

എസ്പിമാരായ പിസി സജീവന്‍, കെകെ സജീവ്, അജയകുമാര്‍ വേലായുധന്‍ നായര്‍, ടിപി പ്രേമരാജന്‍, രാജു കുഞ്ചന്‍ വെള്ളിക്കകത്ത്, പിഎ മുഹമ്മദ് ആരിഫ് എന്നിവര്‍ സ്തുതര്‍ഹ്യ സേവനത്തിനുള്ള മെഡലുകള്‍ നേടി. ഡിസിപിമാരായ വി യു കുര്യാക്കോസ്, അബ്ദുല്‍ റഹീം അലിക്കുഞ്ഞ്, ആംഡ് പോലീസ് ഇന്‍സ്‌പെക്ടര്‍ എംകെ ഹരിപ്രസാദ്, ട്രെയിനിങ് അസിസ്റ്റന്റ് ഡയറക്ടര്‍ ടി.കെ സുബ്രമണ്യന്‍ എന്നിവരും സ്തുത്യര്‍ഹസേവനത്തിനുള്ള മെഡലുകള്‍ നേടി.

സ്തുത്യര്‍ഹ സേവനത്തിന് മെഡല്‍ നേടിയവര്‍

1. വിയു കുര്യാക്കോസ് ഡി.സി.പി

2. പിഎ മുഹമ്മദ് ആരിഫ് എസ്.പി

3. ടികെ സുബ്രമണ്യന്‍ - അസിസ്റ്റന്റ് ഡയറക്ടര്‍ ട്രെയിനിംഗ്

4. പി.സി സജീവന്‍ എസ്.പി

5. കെ.കെ സജീവ് എസ്.പി

6. അജയകുമാര്‍ വേലായുധന്‍ നായര്‍ എസ്.പി

7. ടി.പി പ്രേമരാജന്‍ എസ്.പി

8. അബ്ദുല്‍ റഹീം അലിക്കുഞ്ഞ് ഡി.സി.പി

9. രാജു കുഞ്ചന്‍ വെള്ളിക്കകത്ത് എസ്.പി

10. എം.കെ ഹരിപ്രസാദ് ആംഡ് പൊലീസ് ഇന്‍സ്‌പെക്ടര്‍


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.