മുംബൈ: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇനി മുതല്‍ ഫോണ്‍ ചെയ്യുമ്പോള്‍ 'ഹലോ' യ്ക്ക് പകരം 'വന്ദേ മാതരം' പറയണമെന്ന് മഹരാഷ്ട്ര സാംസ്‌കാരിക മന്ത്രി സുധീര്‍ മുന്‍ഗന്ദിവാര്‍. ഹലോ എന്നത് ഒരു ഇംഗ്ലീഷ് പദമാണെന്നും രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75 -ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഇനിയും ഹലോ ഉപയോഗിക്കരുതെന്നുമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
അടുത്ത ദിവസം തന്നെ ഇതു സംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കുമെന്ന് മന്ത്രി വ്യക്തമാക്കി. അടുത്ത വര്‍ഷം ജനുവരി 26 വരെ ഉദ്യോഗസ്ഥര്‍ നിര്‍ദേശം പാലിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ മന്ത്രിസഭയിലെ അംഗമാണ് മുന്‍ഗന്ദിവാര്‍. കഴിഞ്ഞ ദിവസമാണ് സുധീര്‍ മുന്‍ഗന്ദിവാര്‍ മഹാരാഷ്ട്രയിലെ പുതിയ സാംസ്‌കാരിക വകുപ്പ് മന്ത്രിയായി ചുമതലയേറ്റത്. മന്ത്രിയുടെ നിര്‍ദേശത്തെ എതിര്‍ത്തും അനുകൂലിച്ചും സോഷ്യല്‍മീഡിയയില്‍ വാഗ്വാദം നടക്കുന്നുണ്ട്.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.