ബസ് നദിയിലേക്ക് മറിഞ്ഞു ആറ് ജവാന്മാര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

ബസ് നദിയിലേക്ക് മറിഞ്ഞു ആറ് ജവാന്മാര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മു-കാശ്മീരില്‍ ഇന്തോ-ടിബറ്റന്‍ പൊലീസ് സംഘം സഞ്ചരിച്ച വാഹനം നദിയിലേക്ക് മറിഞ്ഞു. ആറ് ജവാന്മാര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. 37 ഐടിബിപി ജവാന്മാരും ജമ്മുകശ്മീര്‍ പൊലീസിലെ രണ്ട് ഉദ്യോഗസ്ഥരുമായിരുന്നു ബസിലുണ്ടായിരുന്നത്. കാശ്മീരിലെ പഹല്‍ഗാം മേഖലയില്‍ വച്ച് വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

പഹല്‍ഹാമിലെ ചന്ദന്‍വാരിക്ക് സമീപമുള്ള നദീതടത്തിലേക്കാണ് ബസ് മറിഞ്ഞത്. ഫ്രിസ്ലാന്‍ റോഡില്‍ വച്ചായിരുന്നു വാഹനത്തിന് ബ്രേക്ക് നഷ്ടപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അമര്‍നാഥ് യാത്ര നടക്കുന്ന പ്രദേശത്ത് വിന്യസിക്കപ്പെട്ട ജവാന്മാര്‍ക്കാണ് അപകടം ഉണ്ടായത്. ഇവര്‍ ചന്ദന്‍വാരിയില്‍ നിന്ന് പഹല്‍ഗാമിലേക്ക് പോകുകയായിരുന്നു.

അപകടം നടന്നതിന്റെ ദൃശ്യങ്ങളും ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. ബസ് ഭൂരിഭാഗവും തകര്‍ന്ന നിലയിലാണ്. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.