ആയുധങ്ങൾ നിറച്ച ബോട്ട്; മഹാരാഷ്ട്ര തീരത്ത് ജാഗ്രതാ നിർദേശം

ആയുധങ്ങൾ നിറച്ച ബോട്ട്; മഹാരാഷ്ട്ര തീരത്ത് ജാഗ്രതാ നിർദേശം

 മുംബൈ: മഹാരാഷ്ട്ര തീരത്ത് ആയുധങ്ങളുമായി ബോട്ട് കണ്ടെത്തി. റായ്ഗഢ് ജില്ലയിലെ ഹരിഹരേശ്വർ തീരത്താണ് ബോട്ട് കണ്ടെത്തിയത്. എ.കെ 47 തോക്കുകളും തിരകളും മറ്റ് സ്ഫോടകവസ്തുക്കളും ബോട്ടിലുണ്ടായിരുന്നു. കണ്ടെത്തുമ്പോൾ ബോട്ട് ഉപേക്ഷിക്കപ്പെട്ടനിലയിലായിരുന്നു.

പ്രദേശവാസികളാണ് ബോട്ട് കണ്ടെത്തിയത്. ഉടൻ തന്നെ ഇവർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. റായ്‌ഗഡ് പൊലീസ് സൂപ്രണ്ട് അശോക് ദുധേയും മറ്റു മുതിർന്ന ഉദ്യോഗസ്ഥരും ഉടൻ തന്നെ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ബോട്ടിൽ നിന്നും ആയുധങ്ങൾ കണ്ടെടുത്തതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ആയുധങ്ങളുമായി ബോട്ട് കണ്ടെത്തിയതിനെ തുടർന്ന് മഹാരാഷ്ട്രയിൽ കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. റായ്ഗഢ് എസ്.പി അശോക് ദുധേ ബോട്ട് കണ്ടെത്തിയ വിവരം സ്ഥിരീകരിച്ചു. എന്നാൽ, ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയാറായിട്ടില്ല. ഇത് സ്പീഡ്ബോട്ടാണോ, അതോ ​മറ്റേതെങ്കിലും തരത്തിലുള്ള ബോട്ടാണോയെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

​ആസ്ട്രേലിയൻ നിർമ്മിത ബോട്ടാണിതെന്ന് സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. ബോട്ട് ഹരഹരേശ്വര ബീച്ചിന് സമീപത്തേക്ക് എത്തുമ്പോൾ കോസ്റ്റ്ഗാർഡിനെ വിവരമറിയിച്ചിരുന്നില്ല. മുംബൈയിൽ നിന്നും 200 കിലോമീറ്ററും പൂണെയിൽ നിന്നും 170 കിലോമീറ്ററും അകലെയാണ് ബോട്ട് കണ്ടെത്തിയ സ്ഥലം.

സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് തീവ്രവാദവിരുദ്ധസേനയും വ്യക്തമാക്കി. ഇതിന് പിന്നിൽ തീവ്രവാദ ശക്തികളുണ്ടായെന്നാവും പരിശോധിക്കുകയെന്ന് എ.ടി.എസ് മേധാവി വിനീത് അഗർവാൾ അറിയിച്ചു. ഇത് ഒരു ഉപേക്ഷിക്കപ്പെട്ട ബോട്ടാണ്. എങ്കിലും എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.​


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.