ചാന്‍സിലര്‍ക്കെതിരെ വിസിയ്ക്കു പുറമേ പ്രിയ വര്‍ഗീസും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു

ചാന്‍സിലര്‍ക്കെതിരെ വിസിയ്ക്കു പുറമേ പ്രിയ വര്‍ഗീസും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു

കണ്ണൂര്‍: പ്രിയാ വര്‍ഗീസിന്റെ നിയമനം മരവിപ്പിച്ച ഗവര്‍ണറുടെ ഉത്തരവിനെതിരെ കണ്ണൂര്‍ വൈസ് ചാന്‍സലറും പ്രിയ വര്‍ഗീസും ഹൈക്കോടതിയെ സമീപിക്കും. ചാന്‍സലറാണ് കേസില്‍ എതിര്‍കക്ഷി. പ്രിയ വര്‍ഗീസ് ഇന്ന് കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുമെന്നാണ് സൂചന. നിയമനവുമായി ബന്ധപ്പെട്ടുള്ള ചാന്‍സലറുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരിക്കും ഹര്‍ജി സമര്‍പ്പിക്കുന്നത്.

സ്റ്റേ ചെയ്യുന്നതിന് മുന്‍പ് വിശദീകരണ നോട്ടീസ് നല്‍കിയില്ലെന്നും സര്‍വകലാശാല ചട്ടങ്ങളില്‍ ഗവര്‍ണറുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിയെന്നുമാണ് സര്‍വകലാശാല മുന്നോട്ടുവയ്ക്കുന്ന വാദം. ഗവര്‍ണറുടെ നടപടി ചട്ടലംഘനമാണെന്ന് സിന്‍ഡിക്കേറ്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

പ്രിയാ വര്‍ഗീസിനെ മലയാളം അസോസിയേറ്റ് പ്രൊഫസറായി നിയമനം നല്‍കാനുള്ള നടപടികള്‍ സ്റ്റേ ചെയ്ത ഗവര്‍ണറുടെ ഉത്തരവ് നിലനില്‍ക്കില്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല വിസിക്ക് നിയമോപദേശം ലഭിച്ചിരുന്നു. വിസിക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കാതെയാണ് ഗവര്‍ണര്‍ ഉത്തരവു പുറപ്പെടുവിച്ചത്. ഇതു നിയമവിധേയമല്ലെന്നാണു നിയമോപദേശം. ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കറ്റ് തീരുമാനിച്ചിരുന്നു. ഗവര്‍ണര്‍ക്ക് വഴങ്ങേണ്ടതില്ലെന്നാണ് അടിയന്തര സിന്‍ഡിക്കറ്റ് യോഗത്തിലെ തീരുമാനമാവും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.