തിരുവനന്തപുരം: ലേണേഴ്സ് ഡ്രൈവിംഗ് ടെസ്റ്റുകള്‍ കോവിഡിനു മുമ്പുള്ള പോലെ മോട്ടോര്‍ വാഹനവകുപ്പ് ഓഫീസുകളിലേക്ക് മാറുന്നു. തിങ്കളാഴ്ച്ച മുതലാകും ഓണ്‍ലൈന്‍ സംവിധാനം മാറ്റുക. ഓണ്‍ലൈന്‍ ടെസ്റ്റ് ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ആള്‍മാറാട്ടത്തിന് ഇടയാക്കുന്ന സുരക്ഷിതമല്ലാത്ത ഓണ്‍ലൈന്‍ സംവിധാനത്തെക്കുറിച്ച് പരാതി വ്യാപകമായിരുന്നു.
കോവിഡ് ഭീതി അവസാനിച്ച പശ്ചാത്തലത്തിലാണ് ടെസ്റ്റുകള്‍ പഴയപടി ഓഫീസുകളിലേക്ക് മാറ്റുന്നത്. ആര്‍ടിഒ, സബ് ആര്‍ടി ഓഫീസുകളില്‍ ടെസ്റ്റ് നടത്തുന്നതിനുള്ള സജ്ജീകരണം ഏര്‍പ്പെടുത്തും. അപേക്ഷകര്‍ ഓഫീസില്‍ ഹാജരാകാതെ ഓണ്‍ലൈനായി ലേണേഴ്സ് പരീക്ഷ എഴുതുന്നതിനുള്ള ക്രമീകരണമാണ് നേരത്തെ വകുപ്പ് ഒരുക്കിയിരുന്നത്.
ഓഗസ്റ്റ് 22 മുതല്‍ ടെസ്റ്റിനായി ബുക്ക് ചെയ്തിരിക്കുന്ന അപേക്ഷാര്‍ഥികള്‍ അതതു ദിവസമോ അല്ലെങ്കില്‍ എസ്എംഎസ് ആയി മെസേജ് ലഭിക്കുന്ന തീയതിയിലോ ബുക്ക് ചെയ്ത ഓഫീസുകളില്‍ നേരിട്ടെത്തി പരീക്ഷയ്ക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജെആര്‍ടിഒ, ആര്‍ടിഒമാരുമായി ബന്ധപ്പെടണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.