മുംബൈ: സങ്കീർണമായ വിഷയങ്ങളിൽ അഭിപ്രായം പറയുന്നതിൽ നിന്ന് ഒരിക്കലും ഒഴിഞ്ഞുമാറാത്ത ആളാണ് ദി കശ്മീർ ഫയൽസ് എന്ന ചിത്രത്തിന്റെ സംവിധായകൻ വിവേക് അഗ്നിഹോത്രി. ഇപ്പോഴിത ബോളിവുഡിലെ ഇരുണ്ട വശങ്ങളെ തുറന്നുകാട്ടി ഒരു നീണ്ട കുറുപ്പ് തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം.
‘ബോളിവുഡ് ഇൻസൈഡ് സ്റ്റോറി’ എന്ന് പേരിട്ടിരിക്കുന്ന കുറുപ്പിലൂടെ ബോളിവുഡിനെ പ്രതിഭകളുടെ ശ്മശാനമാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്. നിങ്ങൾ കാണുന്നത് ബോളിവുഡല്ല യഥാർത്ഥ ബോളിവുഡ് അതിന്റെ ഇരുണ്ട വഴികളിലൂടെ സഞ്ചരിക്കുന്നു. അതേറെ നിഗൂഢതകളും സങ്കീർണതകളും നിറഞ്ഞതാണ്. ഒരു സാധാരണ മനുഷ്യന് ഉൾക്കൊള്ളാൻ കഴിയുന്നതല്ല.
ഈ ഇരുണ്ട ഇടവഴികളിൽ, തകർന്ന സ്വപ്നങ്ങളും ചവിട്ടിമെതിച്ച സ്വപ്നങ്ങളും കുഴിച്ചിട്ട സ്വപ്നങ്ങളും നിങ്ങൾക്ക് കാണാം. ബോളിവുഡ് കഥകളുടെ ഒരു മ്യൂസിയമാണെങ്കിൽ, അത് പ്രതിഭകളുടെ ശ്മശാനം കൂടിയാണ്. ആർദ്രമായ സ്വപ്നങ്ങളെയും പ്രതീക്ഷകളെയും വിശ്വാസത്തെയും തകർക്കുന്നത് അപമാനവും ചൂഷണവുമാണ്. ബോളിവുഡിൽ എത്തിച്ചേരുന്ന കൗമാരക്കാർ ഇതിലൂടെ എല്ലാം കടന്നു പോകുന്നു. ഒരാൾക്ക് ഭക്ഷണമില്ലാതെ ജീവിക്കാൻ കഴിയും, എന്നാൽ ആദരവും ആത്മാഭിമാനവും പ്രതീക്ഷയും ഇല്ലാതെ ജീവിക്കുക അസാധ്യമാണ്. പിന്നീട് മയക്കുമരുന്ന്, മദ്യം, എല്ലാത്തരം ജീവന് ഹാനികരമായ കാര്യങ്ങളിലും അവർ ഏർപ്പെടുന്നു. ഇതിനായി അവർക്ക് പണം വേണം. അതിനാൽ, നേരായ രീതിയിലല്ലാതെ പണം സമ്പാദിക്കാനുള്ള വഴിയിലേക്കെത്തപ്പെടും സംവിധായകൻ കുറിച്ചു.
അവസരങ്ങൾ നിഷേധിക്കപ്പെട്ട നിങ്ങൾ ഒടുവിൽ നിങ്ങളുടെ സ്വപ്നങ്ങൾ കുഴിച്ചു മൂടി മരിച്ചത് പോലെ ജീവിക്കുന്നു. വിരോധാഭാസമെന്തന്നാൽ നിങ്ങൾക്കല്ലാതെ മറ്റാർക്കും നിങ്ങൾ മരിച്ചതായി കാണാൻ കഴിയില്ല . ഒരു ദിവസം, നിങ്ങൾ അക്ഷരാർത്ഥത്തിൽ മരിക്കുന്നു. എന്നിട്ട് ലോകം നിങ്ങളെ കാണുന്നു. ഇങ്ങനെ പറഞ്ഞു കൊണ്ട് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചു.
ഇന്ത്യയുടെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ ബോർഡ് അംഗവും ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിലെ ഇന്ത്യൻ സിനിമയുടെ സാംസ്കാരിക പ്രതിനിധിയുമാണ് വിവേക് അഗ്നിഹോത്രി. 2005ൽ പുറത്തിറങ്ങിയ ചോക്ലേറ്റ് എന്ന ചിത്രത്തിലൂടെയാണ് അഗ്നിഹോത്രി തന്റെ സംവിധാന ജീവിതം ആരംഭിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.