കർണാടക: ആർ.എസ്.എസ് നേതാവിനെ ഹണി ട്രാപ്പിൽ പെടുത്തി 50 ലക്ഷം രൂപ തട്ടിയ കേസിൽ മനുഷ്യാവകാശ പ്രവർത്തക സൽമ ബാനുവിനെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. ആർ.എസ്.എസ് നേതാവായ നിദ്ദോഡി ജഗന്നാഥ ഷെട്ടിയുടെ പരാതിയിലാണ് മനുഷ്യാവകാശ പ്രവർത്തകക്കെതിരെ കേസെടുത്തത്.
സ്വർണ്ണ വ്യാപാരിയായ നിദ്ദോഡി ജഗന്നാഥ ഷെട്ടിയെ ഹോട്ടൽ മുറിയിൽ എത്തിച്ച് ചിത്രങ്ങൾ പകർത്തിയാണ് സൽമ ബാനുവും സംഘവും പണം തട്ടിയതെന്ന് പൊലീസ് പറഞ്ഞു. മറ്റ് പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചു. ഫെബ്രുവരി 26ന് മാണ്ഡ്യയിൽ നിന്നു മൈസൂരുവിലേക്കു കാർ യാത്രയിൽ ലിഫ്റ്റ് ഓഫർ ചെയ്താണ് ഇവർ ഷെട്ടിയെ കുരുക്കിയതെന്ന് പൊലീസ് പറഞ്ഞു. നാലു പേരാണ് കാറിലുണ്ടായിരുന്നത്. മൈസൂരുവിലെ ഹോട്ടലിൽ എത്തിച്ച ഷെട്ടിയുടെ ചിത്രങ്ങളും വിഡിയോയും പകർത്തുകയായിരുന്നു. ഈ ചിത്രങ്ങളും വീഡിയോയും പുറത്ത് വരാതിരിക്കണമെങ്കിൽ നാലുകോടി രൂപ തരണമെന്ന് സംഘം ആവശ്യപ്പെട്ടു. ഷെട്ടി 50 ലക്ഷം രൂപ നൽകുകയും ഒത്തു തീർപ്പിലെത്തുകയും ചെയ്തു. പ്രതികൾ കൂടുതൽ പണം ആവശ്യപ്പെടാൻ തുടങ്ങിയതോടെയാണ് പൊലീസിന് പരാതി നൽകിയത്.
താൻ ഹോട്ടലിൽ സ്വർണ ബിസ്‌ക്കറ്റ് പരിശോധിക്കാൻ പോയതാണെന്നും മുറിയിൽ കയറി ഉടൻ തന്നെ പ്രതികൾ ഫോട്ടോയെടുക്കുകയും ഒരു സ്ത്രീക്കൊപ്പം വീഡിയോ ചിത്രീക ചിത്രീകരിക്കുകയും ചെയ്തുവെന്നുമാണ് പരാതിയിലുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.