സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ കണ്ണൂര്‍ വിസിക്കെതിരായ നടപടിയില്‍ ഗവര്‍ണറുടെ തീരുമാനം ഇന്നുണ്ടാകും

സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ കണ്ണൂര്‍ വിസിക്കെതിരായ നടപടിയില്‍ ഗവര്‍ണറുടെ തീരുമാനം ഇന്നുണ്ടാകും

തിരുവനന്തപുരം: സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ കണ്ണൂര്‍ വിസിക്കെതിരായ നടപടിയില്‍ ഗവര്‍ണറുടെ തീരുമാനം ഇന്ന് ഉണ്ടായേക്കും. തിരിച്ചെത്തിയാല്‍ ഉടന്‍ നടപടിയുണ്ടാകുമെന്ന് ഗവര്‍ണര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കേരള സര്‍വ്വകലാശാല പ്രമേയത്തിലും ചരിത്ര കോണ്‍ഗ്രസ് ആക്രമണ ആരോപണത്തിലും ഗവര്‍ണറുടെ തുടര്‍നീക്കങ്ങള്‍ പ്രതീക്ഷിക്കാം.

തുറന്ന പോരിലേക്ക് നീങ്ങിയ സര്‍ക്കാര്‍-ഗവര്‍ണര്‍ പോരില്‍ രാജ്ഭവന്‍ നീക്കങ്ങള്‍ എന്താണെന്നാണ് ഇനി അറിയേണ്ടത്. കണ്ണൂര്‍ വിസിക്കെതിരായ നടപടി, തനിക്കെതിരെ പ്രമേയം പാസാക്കിയ കേരള സര്‍വ്വകലാശാല നടപടിയില്‍ വിശദീകരണം തേടല്‍,
ചരിത്ര കോണ്‍ഗ്രസ് ആക്രമണ ആരോപണത്തിലെ തുടര്‍ നടപടി അങ്ങനെ വിഷയങ്ങള്‍ ധാരാളമുണ്ട്.

കണ്ണൂര്‍ വിസിക്കെതിരെ കേരളത്തില്‍ തിരിച്ചെത്തിയാല്‍ ഉടന്‍ നടപടിയെന്ന് ഗവര്‍ണര്‍ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. വിശദീകരണം തേടിയ ശേഷം കടുത്ത നടപടികളിലേക്ക് കടക്കാനാണ് സാധ്യത. പ്രമേയാവതരണ വിഷയത്തില്‍ കേരള വിസിക്കും നോട്ടീസയക്കാന്‍ സാധ്യതയുണ്ട്.

അതേസമയം മൂന്ന് വര്‍ഷം മുന്‍പ് നടന്ന ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ ആക്രമണം നടന്നെന്ന ആരോപണം ഗവര്‍ണര്‍ തുര്‍ച്ചയായി ഉന്നയിക്കുന്നുണ്ട്. നിലവിലെ വിവാദങ്ങള്‍ക്കിടെ കവര്‍ഫയര്‍ എന്ന നിലയില്‍ വിഷയം ഗവര്‍ണര്‍ ഉപയോഗപ്പെടുത്തുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.