ആന്‍ട്രീമില്‍ വിശുദ്ധ മദര്‍ തെരേസയുടെ തിരുനാള്‍; ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ നാലു വരെ

 ആന്‍ട്രീമില്‍ വിശുദ്ധ മദര്‍ തെരേസയുടെ തിരുനാള്‍; ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ നാലു വരെ

ആന്‍ട്രീം: ആന്‍ട്രീം (നോര്‍ത്തേണ്‍ അയര്‍ലണ്ട്) സീറോ മലബാര്‍ ദേവാലയത്തില്‍ ഇടവക മധ്യസ്ഥയായ വിശുദ്ധ മദര്‍ തെരേസയുടെ തിരുനാളും പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളും 2022 ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ നാലു വരെ സംയുക്തമായി ആഘോഷിക്കുന്നു.

ആന്‍ട്രീം സെന്റ്. ജോസഫ് ദേവാലയത്തില്‍ സെപ്റ്റംബര്‍ 31 ബുധനാഴ്ച വൈകിട്ട് 5:45നു വികാരി ഫാദര്‍ പോള്‍ മോറേലി തിരുനാളിനു കൊടിയേറ്റും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും നൊവേനയും. സെപ്റ്റംബര്‍ ഒന്നിന് വൈകിട്ട് ആറിന് വിശുദ്ധ കുര്‍ബാനയ്ക്കും നൊവേനയ്ക്കും ഫാദര്‍ ജോഷി പാറോക്കാരനും സെപ്റ്റംബര്‍ രണ്ട് വെള്ളിയാഴ്ച ഫാദര്‍ റോണി മാളിയേക്കലും കാര്‍മ്മികര്‍ ആയിരിക്കും.

സെപ്റ്റംബര്‍ മൂന്ന് ശനിയാഴ്ച നടക്കുന്ന തിരുകര്‍മ്മങ്ങള്‍ക്ക് ഫാദര്‍ ജോ പഴേപറമ്പിലും ഫാദര്‍ നിധീഷ് ഞാണയ്ക്കലും മുഖ്യ കാര്‍മ്മികരായിരിക്കും. പ്രധാന തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ നാല് ഞായറാഴ്ച വൈകിട്ട് 4:30ന് ഫാദര്‍ നിബിന്‍ കുരിശിങ്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാനയും നൊവേനയും തിരുനാള്‍ സന്ദേശവും നല്‍കും. തുടര്‍ന്ന് സ്‌നേഹ വിരുന്ന് ഉണ്ടായിരിക്കും.

തിരുനാളില്‍ സംബന്ധിച്ച് അനുഹ്രഹം പ്രാപിക്കാന്‍ ഏവരേയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബിജുമോന്‍ മൈക്കിള്‍ തലച്ചിറയില്‍ : +44 7872 498704



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26