തിരുവനന്തപുരം, കോഴിക്കോട് മെട്രോകളുടെ ഡി.പി.ആര്‍ ഒമ്പത് മാസത്തിനകം: കെഎംആര്‍എല്‍

തിരുവനന്തപുരം, കോഴിക്കോട് മെട്രോകളുടെ ഡി.പി.ആര്‍ ഒമ്പത് മാസത്തിനകം: കെഎംആര്‍എല്‍

കാെച്ചി: തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ മെട്രോകളുടെ വിശദമായ പദ്ധതി രൂപരേഖ ഒമ്പത് മാസത്തിനകം തയ്യാറാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാെച്ചി മെട്രോ എം.ഡി. ലോക്നാഥ് ബെഹ്റ. ഇരു നഗരങ്ങളിലെയും സമഗ്ര ഗതാഗത പദ്ധതി തയ്യാറാക്കിയതിന് ശേഷമേ അനുയോജ്യമായ മെട്രോ ഏതെന്ന് തീരുമാനിക്കാനാവൂ. സാങ്കേതിക സംവിധാനങ്ങൾ അനുകൂലമായാൽ ഒക്ടോബറിൽ വാട്ടർ മെട്രോ ആരംഭിക്കുമെന്നും ബെഹ്‌റ വ്യക്തമാക്കി.

തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ നടപ്പാക്കുന്നതിന് മുന്നോടിയായി സമഗ്ര ഗതാഗത പദ്ധതി തയ്യാറാക്കുന്നതിനുള്ള പ്രവർത്തനം കെ.എം.ആർ.എൽ. തുടങ്ങിക്കഴിഞ്ഞു. ഇരു നഗരങ്ങളിലും മെട്രോയെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണം ഉൾപ്പെടെയുള്ള കാര്യങ്ങളാണ് സമഗ്ര ഗതാഗത പദ്ധതിയിൽ ഗതാഗത പദ്ധതി ഉൾപ്പെടുത്തുക.

ഇതിന്റെ അടിസ്ഥാനത്തിലാണ്
പരമ്പരാഗത മെട്രോ വേണോ ലെെറ്റ് മെട്രോ വേണോ അതോ നിയോ മെട്രോ ആണോ അനുയോജ്യമാകുക എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. തുടർന്ന് വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കും. എട്ട് മുതൽ ഒമ്പത് മാസത്തിനുള്ളിൽ ഇക്കാര്യങ്ങൾ പൂർത്തിയാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ലോക്നാഥ് ബെഹ്‌റ വിശദമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.