രാജ്യവിരുദ്ധ പ്രവര്‍ത്തനം: പോപ്പുലര്‍ ഫ്രണ്ടിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; സംഘടനയെ നിരോധിക്കാനും നീക്കം

രാജ്യവിരുദ്ധ പ്രവര്‍ത്തനം: പോപ്പുലര്‍ ഫ്രണ്ടിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; സംഘടനയെ നിരോധിക്കാനും നീക്കം

മലയാളികളടക്കം നിരവധി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍.

ന്യൂഡല്‍ഹി: രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടരുകയും അതിനായി യുവാക്കള്‍ക്ക് ആയുധ പരിശീലനം നല്‍കുകയും ചെയ്യുന്ന പോപ്പുലര്‍ ഫ്രണ്ടിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. സംഘടനയെ നിരോധിക്കാനും നീക്കമുണ്ട്.

യുവാക്കള്‍ക്ക് ആയുധ പരിശീലനം നല്‍കിയ പോപ്പുലര്‍ ഫ്രണ്ട് നേതാവ് അബ്ദുള്‍ ഖാദറിനെ പോലീസ് രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു. നിസാമാബാദില്‍ കരാട്ടെ ക്ലാസിന്റെ മറവില്‍ ആയുധ പരിശീലനം നല്‍കിയ സംഭവം ഏറെ ഗൗരവത്തോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കാണുന്നത്.

ഇതര മതസ്ഥരെ ആക്രമിക്കുന്നതിന് വേണ്ടിയായിരുന്നു അബ്ദുള്‍ ഖാദര്‍ മുസ്ലീം യുവാക്കള്‍ക്ക് പരിശീലനം നല്‍കിയത്. ഇതിന് പുറമേ കരാട്ടെ ക്ലാസിന്റെ മറവില്‍ യുവാക്കളിലേക്ക് രാജ്യവിരുദ്ധ സന്ദേശങ്ങളും എത്തിച്ചിരുന്നു. പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ പ്രദേശത്തുണ്ടായ അക്രമ സംഭവങ്ങള്‍ ഉള്‍പ്പെടെ നിരവധി കലാപ ശ്രമങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന് പങ്കുണ്ടെന്നാണ് സംശയിക്കുന്നത്.

അബ്ദുള്‍ ഖാദര്‍ യുവാക്കള്‍ക്ക് ആയുധ പരിശീലനം നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇതിന് പുറമേ രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ആയുധ പരിശീലനത്തിനും സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുന്നതിനുമായി പോപ്പുലര്‍ ഫ്രണ്ടിന് ചില ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നും ഫണ്ട് വരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.

ഇക്കാര്യവും കേന്ദ്ര ഏജന്‍സിയായ എന്‍ഐഎ അന്വേഷണ വിധേയമാക്കും. അന്വേഷണവുമായി ബന്ധപ്പെട്ട് മലയാളികളടക്കം നിരവധി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.